LiveTV

Live

Gulf

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ഹാജിമാരുടെ മദീനയാത്ര മുടങ്ങി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ഹാജിമാരുടെ മദീനയാത്ര മുടങ്ങി
Summary
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ഹാജിമാരുടെ മദീനയാത്ര മുടങ്ങി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ഹാജിമാരുടെ മദീനയാത്ര മുടങ്ങി. 300 പേരാണ് ഇന്നലെ രാവിലെ പുറപ്പടേണ്ടിയിരുന്നത്. മദീനയിലെ താമസസൗകര്യവുമായി ബന്ധപ്പെട്ട തടസ്സമാണ്​ യാത്ര വൈകാൻ കാരണമെന്നാണ്​ അനൗദ്യോഗിക വിവരം. പിന്നീട് 45 പേരെ രാത്രിയോടെ മദീനയിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്​ച മുതലാണ്​ മലയാളി ഹാജിമാരുടെ മദീന സന്ദർശനം തുടങ്ങേണ്ടിയിരുന്നത്​. ഇത് സംബന്ധിച്ച് ഒരാഴ്ച മുമ്പ് തന്നെ ഹാജിമാർക്ക് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് അസീസിയയിൽ താമസിക്കുന്ന 300ഓളം പേർ ലഗേജുകൾ പുറത്തെത്തിച്ച്​ മുറി ഒഴിഞ്ഞു.

തിങ്കളാഴ്​ച ഉച്ച കഴിഞ്ഞിട്ടും യാത്രക്കുള്ള സജ്ജീകരണങ്ങൾ ഒന്നുമണ്ടായില്ല. ആരും വിശദീകരണവും നല്‍കിയില്ല. ഇതോടെ ഹാജിമാർ ബഹളം വെച്ചു. പിന്നാലെ ഹജ്ജ്​ സർവീസ്​കമ്പനിയുടെ പ്രതിനിധികളെത്തി. യാത്ര വൈകുമെന്നറിയിച്ചു. ഇതോടെ പ്രതിഷേധം കടുപ്പിച്ചു ഹാജിമാർ. റൂമൊഴിഞ്ഞതിനാല്‍‌ ഭക്ഷണമുണ്ടാക്കാനുള്ള സൗകര്യവുമുണ്ടായില്ല. ഭക്ഷ്യവസ്തുക്കളും സാമഗ്രികളും ലഗേജുകളിൽ പായ്ക്ക് ചെയ്തതും പ്രതിസന്ധിയായി. മദീനയിലെ താമസ സൗകര്യവുമായി ബന്ധപ്പെട്ട തടസ്സമാണ്​ യാത്ര വൈകാൻ കാരണമെന്നാണ്​വിവരം. പിന്നീട് രാത്രി വൈകി 45 പേരെ മദീനയിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവരെ ഇന്ന് കൊണ്ടു പോകുമെന്നാണ് വിവരം.