LiveTV

Live

Gulf

ഗള്‍ഫില്‍ സ്വര്‍ണത്തിന് 14% വരെ വിലക്കുറവ്

ഗള്‍ഫില്‍ സ്വര്‍ണത്തിന് 14% വരെ വിലക്കുറവ്
Summary
പത്ത് പവന്‍ സ്വര്‍ണാഭരണം വാങ്ങിയാല്‍ 1600 ദിര്‍ഹം അഥവാ 27,000 രൂപവരെ ലാഭിക്കാം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി...

ഗള്‍ഫിലെ സ്വര്‍ണവിപണി കൂടുതല്‍ സജീവമാവുകയാണ്. ആഗോളതലത്തില്‍ സ്വര്‍ണവില കുറയുന്നത് മാത്രമല്ല, ഇന്ത്യയില്‍ നടപ്പാക്കിയ ജിഎസ്ടിയും ഗള്‍ഫിലെ പൊന്ന് വിപണിക്ക് നേട്ടമായി. നാട്ടിലേതിനേക്കാള്‍ 14 ശതമാനം വരെ വിലക്കുറവില്‍ ഗള്‍ഫില്‍ ഇപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാം.

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഗള്‍ഫില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് മുന്‌പേ ലാഭകരമാണ്. എന്നാല്‍, ജി എസ് ടി വന്നതോടെ 12 ശതമാനം വരെയായിരുന്ന നേട്ടം 14 ശതമാനം വരെയായി ഉയര്‍ന്നു. ഇതോടെ പത്ത് പവന്‍ സ്വര്‍ണാഭരണം വാങ്ങിയാല്‍ 1600 ദിര്‍ഹം അഥവാ 27,000 രൂപവരെ ലാഭിക്കാം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. ഇതിന് പിന്നാലെയാണ് സ്വര്‍ണത്തിന് വില കുറയുന്ന സീസണുമെത്തിയത്.

24 കാരറ്റിനും 22 കാരറ്റിനും കഴിഞ്ഞദിവസങ്ങളില്‍ വില കുറഞ്ഞു. ഗള്‍ഫില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ നാട്ടില്‍ കൊണ്ടുപോയി വിറ്റാലും ലാഭകരമാണ്. അതേസമയം, പ്രവാസികളായ സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണവും, പുരുഷന്‍മാര്‍ക്ക് അമ്പതിനായിരം രൂപയുടെ സ്വര്‍ണവുമാണ് ഡ്യൂട്ടിയില്ലാതെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയൂ എന്ന നിയന്ത്രണമുണ്ട്. എങ്കിലും സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലും ഗള്‍ഫില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.