LiveTV

Live

Gulf

അവസാന നിമിഷം കേരളസന്ദര്‍ശനം റദ്ദാക്കി: കുവൈത്ത്​ അമീർ ഇന്ത്യാസന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തി

 അവസാന നിമിഷം കേരളസന്ദര്‍ശനം റദ്ദാക്കി: കുവൈത്ത്​ അമീർ ഇന്ത്യാസന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തി
Summary
അമീർ തിരിച്ചെത്തിയതോടെ ഖത്തർ വിഷയത്തിലെ നയതന്ത്ര സമവായ ശ്രമങ്ങൾക്ക്​ ഇനി അദ്ദേഹം നേരിട്ട് നേതൃത്വം നൽകും.

ഇന്ത്യയിലെ സ്വകാര്യ സന്ദർശനം കഴിഞ്ഞ് ​കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്‍മദ്​ അൽ ജാബിർ അസ്സബാഹ്​ കുവൈത്തിൽ തിരിച്ചെത്തി. ഒരാഴ്ചത്തെ സന്ദർശനത്തിനിടെ അമീർ കേരളവും സന്ദർശിക്കുമെന്ന്​ റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം കേരള സന്ദർശനം റദ്ദാക്കി മടങ്ങുകയായിരുന്നു.

 അവസാന നിമിഷം കേരളസന്ദര്‍ശനം റദ്ദാക്കി: കുവൈത്ത്​ അമീർ ഇന്ത്യാസന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തി

കിരീടാവകാശി ശൈഖ്​ നവാഫ്​ അൽ അഹ്‍മദ്​ അൽ ജാബിർ അസ്സബാഹ്​, സ്പീക്കർ മർസൂഖ്​ അൽഗാനിം, പ്രധാനമന്ത്രി ശൈഖ്​ ജാബിർ മുബാറക്​ അസ്സബാഹ്​, ശൈഖ്​ ജാബിർ അബ്​ദുല്ല അൽ ജാബിർ അസ്സബാഹ്​, വിദേശകാര്യമന്ത്രി ശൈഖ്​ സബാഹ്​ അൽ ഖാലിദ്​ അസ്സബാഹ്​, പ്രതിരോധമന്ത്രി ശൈഖ്​ മുഹമ്മദ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ തുടങ്ങിയവർ വിമാനത്താവളത്തിൽ സ്വീകരിച്ചു.

പെരുന്നാൾ ദിനത്തിൽ ഇന്ത്യയിലേക്ക് പുറപ്പെട്ട അമീർ നോയിഡ ജെയ് പീ ആശുപത്രിയിലെ ചികിത്സയും വിശ്രമവും കഴിഞ്ഞാണ് മടങ്ങിയത്. സഹോദരനും നാഷണൽ ഗാർഡ് ഉപമേധാവിയുമായ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ സബാഹും അമീറിനെ അനുഗമിച്ചിരുന്നു.

അമീറിന്റെ അഭാവത്തിലും ഖത്തർ വിഷയത്തിലെ നയതന്ത്ര സമവായ ശ്രമങ്ങളുമായി കുവൈത്ത്​ മുന്നോട്ടുപോയിരുന്നു. അമീർ തിരിച്ചെത്തിയതോടെ അനുരഞ്ജന ശ്രമങ്ങൾക്ക്​ ഇനി അദ്ദേഹം നേരിട്ട് നേതൃത്വം നൽകും.