LiveTV

Live

Gulf

ട്രംപിന് താത്പര്യം സൌദിവിഭവങ്ങളോട്, മെലാനിയക്ക് വേണ്ടത് അറേബ്യന്‍ ഊദ്

ട്രംപിന് താത്പര്യം സൌദിവിഭവങ്ങളോട്, മെലാനിയക്ക് വേണ്ടത് അറേബ്യന്‍ ഊദ്
Summary
തന്റെ പേരിലുള്ള അറേബ്യന്‍ ഇവാങ്കയെ കാണാന്‍ തനിക്ക് അവസരം ലഭിക്കുമോയെന്ന് ട്രംപിന്റെ മകള്‍ ഇവാങ്ക തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.

അറബികളുടെ ആതിഥ്യമര്യാദയും ഭക്ഷണ, ജീവിത രീതിയും അറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും കുടുംബവും രാജകുടുംബത്തോടൊപ്പം സൗഹൃദ നിമിഷങ്ങള്‍ ചെലവഴിച്ചത്. ശനിയാഴ്ച രാത്രി മുറബ്ബ പാലസില്‍ ഒരുക്കിയ സാംസ്കാരിക സദസ്സിലും അത്താഴ വിരുന്നിലും ഭാര്യ മെലാനിയയും മകള്‍ ഇവാങ്കയും ട്രംപിനൊപ്പം പങ്കെടുത്തു.

അതിഥിക്ക് ആദ്യമായി കുടിക്കാന്‍ നല്‍കുന്ന അറേബ്യന്‍ ഖഹ്വ പകര്‍ന്നു നല്‍കുമ്പോള്‍ പാലിക്കുന്ന മര്യാദയും വീണ്ടും വീണ്ടും പകര്‍ന്ന് നല്‍കേണ്ടതുണ്ടെങ്കിലും അതും മതിയായതിന്റെ സൂചനയും ട്രംപിന് സല്‍മാന്‍ രാജാവ് പരിചയപ്പെടുത്തി. ഉച്ച ഭക്ഷണ വിഭവങ്ങളില്‍ ഉള്‍പ്പെട്ടരുന്ന സൗദി പാരമ്പര്യ ഭക്ഷ്യവിഭവങ്ങളില്‍ പെട്ട 'അല്‍ജരീഷ്, അല്‍മര്‍ഖൂഖ് എന്നിവയെക്കുറിച്ചു ട്രംപ് അന്വേഷിച്ചറിഞ്ഞു. സൗദിയില്‍ ചെലവഴിക്കുന്ന ദിവസങ്ങളില്‍ രാജ്യത്തെ മുഖ്യ വിഭവങ്ങള്‍ രുചിച്ചറിയണമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് താല്‍പര്യം പ്രകടിപ്പിച്ചു.

അറേബ്യന്‍ അത്തറിന്റെ റാണി എന്ന വിശേഷിക്കപ്പെടുന്ന 'അറേബ്യന്‍ ഊദി'നെക്കുറിച്ച് അറിയാനും അനുഭവിക്കാനുമാണ് അമേരിക്കന്‍ പ്രഥമ വനിത മെലാനിയക്ക് താല്‍പര്യമെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഊദിന്റെ അത്തര്‍, പുകക്കാനുള്ള ബുഖൂര്‍ എന്നിവയെക്കുറിച്ചും അവര്‍ ജിജ്ഞാസ പ്രകടിപ്പിച്ചു.

മകള്‍ ഇവാങ്കക്ക് താല്‍പര്യം തന്റെ പേര് സൗദി കുഞ്ഞിന് നല്‍കിയ കുടുംബത്തെ സന്ദര്‍ശിക്കാനാണ്. സാലിം അല്‍അനസി എന്ന സ്വദേശിയാണ് കഴിഞ്ഞ വാരം പിറന്ന തന്റെ മകള്‍ക്ക് അമേരിക്കന്‍ പ്രസിഡന്‍റിന്റെ മകളുടെ പേരിട്ടത്. തന്റെ പേരിലുള്ള അറേബ്യന്‍ ഇവാങ്കയെ കാണാന്‍ തനിക്ക് അവസരം ലഭിക്കുമോയെന്ന് ട്രംപിന്റെ മകള്‍ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ സന്ദര്‍ശന അജണ്ടയില്‍ ഇത് ഉള്‍പ്പെട്ടില്ല.

റിയാദിലെ അമേരിക്കന്‍ സ്കൂളില്‍ മെലാനിയ ട്രംപ് സന്ദര്‍ശനം നടത്തുകയും ചെയ്തു. ശനിയാഴ്ച രാത്രി മുറബ്ബ പാലസില്‍ ഒരുക്കിയ സാംസ്കാരിക സദസ്സിലും അത്താഴ വിരുന്നിലും മെലാനിയയും ഇവാങ്കയും ട്രംപിനൊപ്പം പങ്കെടുത്തു.