LiveTV

Live

Gulf

ഗള്‍ഫ് മാധ്യമം ജിദ്ദയില്‍ സംഘടിപ്പിച്ച എജ്യു കഫെയില്‍ വന്‍പങ്കാളിത്തം

ഗള്‍ഫ് മാധ്യമം ജിദ്ദയില്‍ സംഘടിപ്പിച്ച എജ്യു കഫെയില്‍ വന്‍പങ്കാളിത്തം
Summary
ഒരു പകൽനീണ്ട കൗമാരോൽസവമായി എജ്യുകഫെ മാറി

ഗൾഫ്​ മാധ്യമം ജിദ്ദയിലൊരുക്കിയ എജ്യുക്കേഷൻ ആന്‍റ്​ കരിയർ ഫെസ്റ്റിവൽ അക്ഷരാർഥത്തിൽ അറിവിൻ മാമാങ്കമായി. ചെങ്കടലിന്‍റെ തീരത്ത്​ ഒരു പകൽനീണ്ട കൗമാരോൽസവമായി എജ്യുകഫെ മാറുകയായിരുന്നു.

സംഘാടന മികവുകൊണ്ടും വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ടും സൗദി അറേബ്യയിലെ പ്രവാസലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിദ്യാഭ്യാസമേളക്കാണ്​ ജിദ്ദ സാക്ഷ്യം വഹിച്ചത്​. മൂവായിരത്തോളം വിദ്യാര്‍ഥികളാണ് സൌദിയിലെ പ്രഥമ എജ്യുകഫെയില്‍ പങ്കെടുത്തത്. മുൻ കേരള പൊതുവിദ്യാഭാസ ഡയറക്ടറും സിവിൽ സപ്ളൈസ്​ കോർപറേഷൻ ചെയർമാനുമായ എ.പി.എം മുഹമ്മദ്​ അനീഷിന്‍റെ പ്രചോദന പ്രഭാഷണത്തോടെയാണ്​ എജ്യുകഫെയിലെ സെഷനുകൾക്ക്​ തുടക്കമായത്​. വിദ്യാർഥികളുടെ മനമറിഞ്ഞുള്ള ​ അദ്ദേഹത്തിന്‍റ വാക്കുകള്‍ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.

എഡ്യുസിനിമകളിലൂടെ ശ്രദ്ധേയനായ ഇന്ത്യൻ നാഷനൽ ഫിലിം അവാർഡ്​ ജേതാവ്​ സയിദ്​സുൽത്താൻ അഹമ്മദ് തന്‍റെ ജീവിതാനുഭവങ്ങള്‍ വിവരിച്ചാണ് വിദ്യാര്‍ഥികളോട് സംസാരിച്ചത്. ഏറ്റവുമൊടുവിൽ പ്രശസ്ത മെന്‍റലിസ്റ്റ്​ ആദി ആദർശിന്‍റെ മൈന്‍റ് റീഡിംഗ്​ സെഷൻ ജിദ്ദ എജ്യുകഫെയെ വിസ്മയഭരിതമാക്കി.