LiveTV

Live

Gulf

ഡോളറിനെതിരെ രൂപയുടെ നില ശക്​തം; ഗൾഫ്​ ​ കറൻസികളുടെ വിനിമയനിരക്ക്​ കുറഞ്ഞു

ഡോളറിനെതിരെ രൂപയുടെ നില ശക്​തം; ഗൾഫ്​ ​ കറൻസികളുടെ വിനിമയനിരക്ക്​ കുറഞ്ഞു
Summary
ഡോളർ വില ഇടിഞ്ഞതോടെയാണ്​ ഇന്ത്യൻ രൂപ ശക്​തി പ്രാപിച്ചത്​

ഡോളറിനെതിരെ രൂപയുടെ നില ശക്​തമായതോടെ ഗൾഫ്​ ​ കറൻസികളുടെ വിനിമയനിരക്ക്​ കുറഞ്ഞു. ഡോളർ വില ഇടിഞ്ഞതോടെയാണ്​ ഇന്ത്യൻ രൂപ ശക്​തി പ്രാപിച്ചത്​. വെള്ളിയാഴ്ച ഒരു ഒമാനി റിയാലിന്​ 166.92 രൂപ എന്ന നിരക്കിലാണ്​ വിനിമയ സ്ഥാപനങ്ങൾ​ ​ക്ലോസ്​ ചെയ്​തത്​. മറ്റ്​ ഗൾഫ്​ കറൻസികളുടെ നിരക്കിലും കുറവ്​ രേഖപ്പെടുത്തിയിട്ടുണ്ട്​.

2015 നവംബര്‍ 11ന് ശേഷം ഒമാനി റിയാലിന്‍റെ ഏറ്റവും കുറഞ്ഞ നിരക്കാണിത്​. കഴിഞ്ഞ നവംബറിൽ ഒരു റിയാലിന്​ 178 രൂപക്ക്​ മുകളിൽ വരെ വിനിമയ നിരക്ക്​ ഉയർന്നിരുന്നു. നവംബർ 28ന്​ രേഖപ്പെടുത്തിയ ഒരു റിയലിന്​ 178.86 രൂപ എന്നതാണ്​ ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന നിരക്ക്​. ഇത്​ പിന്നീട്​ താഴ്​ന്ന്​ 173 നിരക്കിൽ എത്തി. യുപി തെരഞ്ഞെടുപ്പ്​​ ഫലത്തോടെ പിന്നെയും ശക്തമായ രൂപ, റിയാലുമായുള്ള വിനിമയ നിരക്കിനെ 170ൽ താഴെയെത്തിച്ചു. എന്നാൽ കഴിഞ്ഞ തിങ്കളാഴ്​ച മുതൽ വീണ്ടും രൂപ ഇടിയാൻ തുടങ്ങിയതോടെ വിനിമയ നിരക്ക്​ 169.10ലേക്ക്​ ഉയർന്നു. കഴിഞ്ഞ ദിവസം അമേരിക്ക സിറിയിൽ നേരിട്ട്​ ആക്രമണം നടത്തിയതോടെ ഡോളർ വീണ്ടും ഇടിഞ്ഞു. രൂപക്യൂക്റോ​ പുറമെ, ജപ്പാൻ കറൻസിയായ യെൻ തുടങ്ങിയവയും ശക്​തി പ്രാപിക്കുകയും ചെയ്​തിട്ടുണ്ട്​.

രൂപയുടെ വിനിമയ നിരക്ക്​ ഇടിഞ്ഞത്​ പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്​. മാസാദ്യമായതിനാൽ നിരവധി പേർ പണം നാട്ടിലയക്കാനിരിക്കെയാണ്​ ഈ തിരിച്ചടി ലഭിച്ചത്​. നാട്ടിൽ പണം അത്യാവശ്യമില്ലാത്തവർ കാത്തിരിക്കാമെന്ന നിലപാടാണ്​ എടുക്കുന്നത്​. ഇത്​ ഇന്ത്യയിലേക്കുള്ള പണം ഒഴുക്ക്​ കുറക്കാൻ കാരണമാകും.