LiveTV

Live

Gulf

കുവൈത്തിലേക്ക്​ നഴ്​സിങ്​ റിക്രൂട്ട്​മെൻറിന്​ പണച്ചെലവില്ലെന്ന്​ ഇന്ത്യൻ അംബാസഡർ

കുവൈത്തിലേക്ക്​ നഴ്​സിങ്​ റിക്രൂട്ട്​മെൻറിന്​ പണച്ചെലവില്ലെന്ന്​ ഇന്ത്യൻ അംബാസഡർ
Summary
നഴ്‌സിംഗ് റിക്രൂട്ട്മെന്റ് കേസിൽ കഴിഞ്ഞ ദിവസമുണ്ടായ അറസ്റ് ഈ രംഗത്തെ മോശം പ്രവണതകൾ അവസാനിപ്പിക്കുന്നതിനുള്ള സൂചനയാണെന്നും..

ഇന്ത്യയിൽ നിന്ന്​ കുവൈത്തിലേക്ക്​ നഴ്​സിങ്​ റിക്രൂട്ട്​മെൻറിന്​ പണച്ചെലവില്ലെന്ന്​ ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ. നഴ്‌സിംഗ് റിക്രൂട്ട്മെന്റ് കേസിൽ കഴിഞ്ഞ ദിവസമുണ്ടായ അറസ്റ് ഈ രംഗത്തെ മോശം പ്രവണതകൾ അവസാനിപ്പിക്കുന്നതിനുള്ള സൂചനയാണെന്നും ഇന്ത്യൻ അംബാസഡർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇപ്പോഴത്തെ കുവൈത്ത് ആരോഗ്യ മന്ത്രി ഡോ ജമാൽ ഹർബിക്കു നഴ്‌സിംഗ് നിയമന വിഷയത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും നേരത്തെ ആരോഗ്യമന്ത്രാലയത്തിൽ ഉദ്യോഗസ്ഥാനായിരുന്ന സമയത്തു റിക്രൂട്മെന്റു വിഷയം ചർച്ച ചെയ്യാൻ ഇന്ത്യ സന്ദർശിച്ച സംഘത്തിനു നേതൃത്വം നൽകിയ അദ്ദേഹം മന്ത്രി സ്ഥാനത്തിരിക്കുന്നതു ഇന്ത്യക്കാരെ സംബന്ധിച്ച് അനുകൂലഘടകമാണെന്നും സ്ഥാനപതി പറഞ്ഞു.

അതെ സമയം നഴ്‌സിംഗ് റിക്രൂട്മെന്റ് കേസിൽ ഉതുപ്പ് വർഗീസ് കൊച്ചിയിൽ അറസ്റ്റിലായതോടെ പണംകൊടുത്ത്​ കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ ആശങ്കയിലായിരിക്കുകയാണ്. വിദേശത്തേക്കുള്ള നഴ്‌സിംഗ് റിക്രൂട്മെന്റ് സർക്കാർ ഏജന്സികൾ വഴി മാത്രമാക്കി പരിമിതപ്പെടുത്തിക്കൊണ്ടു കേന്ദ്ര ഗവണ്മെന്റ് ഉത്തരവിറക്കിയിട്ടും ഉതുപ്പ് വർഗീസ് ഉൾപ്പെടെയുള്ള ഏജന്റുമാരുടെ നേതൃത്ത്വത്തിൽ അനധികൃത മാർഗങ്ങളിലൂടെ റിക്രൂട് മെന്റ് സജീവമായിരുന്നു. സന്ദർശന വിസയിൽ കുവൈത്തിലെത്തിക്കാമെന്നും നിയമന ഉത്തരവ് ലഭിച്ചാൽ വിസ മാറ്റംനടത്താം എന്നുമുല്ല വാഗ്ദാനം വിശ്വസിച്ചു നൽകിയവരാണ് വെട്ടിലായത്.