LiveTV

Live

Gulf

കുവൈത്തിൽ പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണി

കുവൈത്തിൽ പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണി
Summary
പെട്രോൾ വൈദ്യുതി നിരക്കുകൾ വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും പൗരത്വ വിഷയത്തിൽ..

കുവൈത്ത് പാർലിമെന്റിൽ പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണിയുമായി പ്രതിപക്ഷം. പെട്രോൾ വൈദ്യുതി നിരക്കുകൾ വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും പൗരത്വ വിഷയത്തിൽ സർക്കാർ നിലപാട് മാറ്റണമെന്നുമാണ് പ്രതിപക്ഷ എംപിമാരുടെ ആവശ്യം.

ഡോ. വലീദ് അൽ തബ്തബാഇയുടെ നേതൃത്വത്തിൽ ഒരു സംഘം എം.പിമാരാണ് കുറ്റവിചാരണ ഭീഷണി ആവർത്തിച്ചത്. പൗരത്വം നൽകാനും റദ്ദാക്കാനുമുള്ള അധികാരം മന്ത്രിസഭയിൽ നിക്ഷിപ്തമാക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷ ഇസ്​ലാമിക് ചേരിയുടെ നിലപാട്. വിചാരണ നടപടികളുടെ അടിസ്​ഥാനത്തിൽ പൗരത്വം സ്​ഥാപിക്കാനും പിൻവലിക്കാനുമുള്ള അവകാശം കോടതിക്ക് വകവെച്ചുകൊടുക്കുകയാണ് വേണ്ടതെന്നു ഡോ.വലീദ് അൽ തബ്തബാഇ എംപി പറഞ്ഞു.

പൗരത്വം പിൻവലിക്കാൻ മന്ത്രിസഭക്ക് അധികാരം നൽകിയാൽ ബാഹ്യ ഇടപെടലുകൾക്കും വ്യക്തി വിരോധത്തിെൻറ പേരിൽ സ്വദേശികൾക്ക് അർഹമായ അവകാശങ്ങൾ ഹനിക്കപ്പെടാനും കാരണമാകും. അതിനാൽ നിലവിലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തയാറാവണമെന്നും തബ്തബാഇ ആവശ്യപ്പെട്ടു.

പെേട്രാൾ വിലയും വൈദ്യുതി ബില്ലും കൂട്ടാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നതാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ആവശ്യം. അതിനിടെ, ഡിറ്റൻഷൻ നിയമ ഭേദഗതിക്കു പാർലിമെന്റിലെ ലെജിസ്ളേറ്റീവ് കമ്മിറ്റി അംഗീകാരം നൽകി. അറസ്റ്റിനു ശേഷം നാലുദിവസം വരെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വെക്കാമെന്നതു രണ്ടു ദിവസമായി ചുരുക്കുന്നതാണു ഭേദഗതി. വിചാരണത്തടവ് കാലയളവ് മൂന്നാഴ്ച എന്നതിൽ നിന്ന് 10 ദിവസമാക്കി കുറക്കാനും ഭേദഗതി നിഷ്‌കർഷിക്കുന്നു.