LiveTV

Live

Gulf

കുവൈത്തിൽ വാണിജ്യ മേഖലയിലെ ഡ്രൈവർ തസ്തിക പുറത്തുനിന്നുള്ളവർക്കു വർക് പെർമിറ്റ് അനുവദിക്കില്ല 

കുവൈത്തിൽ വാണിജ്യ മേഖലയിലെ ഡ്രൈവർ തസ്തിക പുറത്തുനിന്നുള്ളവർക്കു വർക് പെർമിറ്റ് അനുവദിക്കില്ല 
Summary
കുവൈത്തിൽ വാണിജ്യ മേഖലയിലെ ഡ്രൈവർ തസ്തികയിലേക്ക് രാജ്യത്തിന് പുറത്തുനിന്നുള്ളവർക്കു പുതുതായി വർക് പെർമിറ്റ് അനുവദിക്കില്ലെന്ന് മാൻ പവർ അതോറിറ്റി

കുവൈത്തിൽ വാണിജ്യ മേഖലയിലെ ഡ്രൈവർ തസ്തികയിലേക്ക് രാജ്യത്തിന് പുറത്തുനിന്നുള്ളവർക്കു പുതുതായി വർക് പെർമിറ്റ് അനുവദിക്കില്ലെന്ന് മാൻ പവർ അതോറിറ്റി . ഈ മേഖലയിലെ ഡ്രൈവിങ് ജോലിക്ക് സ്വദേശികളെയും നിലവിൽ കുവൈത്തിൽ താമസിക്കുന്ന ഡ്രൈവിംഗ് ലൈസൻസുള്ള വിദേശികളെയും മാത്രം മതിയെന്നാണ് തീരുമാനം.

ജനസംഖ്യാ സന്തുലനം നടപ്പാക്കുവാനുള്ള സർക്കാർ തീരുമാനത്തിന്റെ ചുവടു പിടിച്ചാണ് മാനവ ശേഷി വകുപ്പ് ഡ്രൈവർമാർക്ക് പുതിയ നിയന്ത്രണം കൊണ്ടു വരുന്നത്.ഒപ്പം ഗതാഗത കുരുക്കു കുറയ്ക്കുന്നതിനായി വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിൽ നിയന്ത്രണം വരുത്തുക എന്ന ലക്ഷ്യവും വാണിജ്യ മേഖലയിലെ ഡ്രൈവർ തസ്തികകളിലേക്ക് വിദേശികളെ പുതുതായി കൊണ്ട് വരേണ്ടതില്ല എന്ന തീരുമാനത്തിന് പിന്നിൽ ഉണ്ടെന്നാണ് സൂചന .

ഡ്രൈവർ ജോലിക്കായി കുവൈത്ത് ഡ്രൈവിംഗ് ലൈസൻസുള്ളവരെ രാജ്യത്തിനകത്ത് നിന്ന് തന്നെ കണ്ടെത്താനാണ് നിർദേശം ഇക്കാര്യം വ്യക്തമാക്കി ബന്ധപ്പെട്ട എല്ലാ ഡിപ്പാർട്ടുമെൻറുകൾക്കും സർകുലർ അയച്ചതായി മാൻപവർ അതോറിറ്റിയിലെ റിക്രൂട്ടിംഗ് വിഭാഗം ഉപ മേധാവി അഹ്മദ് അൽ മൂസ അറിയിച്ചു