LiveTV

Live

Gulf

ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് ആസോസിയേഷൻ ദു​​ബൈ കമ്മിറ്റി കൈതപ്രം ദാമോദരൻ നമ്പൂതിരിയെ ആദരിക്കും

ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് ആസോസിയേഷൻ ദു​​ബൈ കമ്മിറ്റി കൈതപ്രം ദാമോദരൻ നമ്പൂതിരിയെ ആദരിക്കും
Summary
വെള്ളിയാഴ്ച ദുബൈയിൽ നടക്കുന്ന പൂർവ വിദ്യാർഥികളുടെ വാർഷിക ഒത്തുചേരൽ ചടങ്ങിൽ കൈതപ്രത്തിന്‍റെ  ഗാനങ്ങൾ കോർത്തിണക്കിയ സംഗീത മേളയും നടക്കും

ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് ആസോസിയേഷൻ ദു​​ബൈ കമ്മിറ്റി കൈതപ്രം ദാമോദരൻ നമ്പൂതിരിയെ ആദരിക്കും. വെള്ളിയാഴ്ച ദുബൈയിൽ നടക്കുന്ന പൂർവ വിദ്യാർഥികളുടെ വാർഷിക ഒത്തുചേരൽ ചടങ്ങിൽ കൈതപ്രത്തിന്‍റെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത മേളയും നടക്കും. മൂന്നു പതിറ്റാണ്ടിലേറെ കാലം സംഗീത ലോകത്തിനർപ്പിച്ച നിസ്തുല സേവനങ്ങളെ മാനിച്ചാണ് കൈതപ്രത്തെ ആദരിക്കുന്നതെന്ന് ഫോസ പ്രസിഡൻറ് ജമീൽ ലത്തീഫ് ദുബായിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒരു വർഷമായി നടക്കുന്ന ഫോസയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടികളുടെ സമാപന ചടങ്ങിലാണ്
കൈതപ്രത്തെ ആദരിക്കുക. കൈതപ്രം നൈറ്റിൽ കൈതപ്രത്തിൻറെ മകൻ ദീപാങ്കുരൻ നയിക്കുന്ന ഗാനമേളയും അരങ്ങേറും. സായ് ബാലൻ, ഷിബു, ഹർഷ എന്നിവരും പങ്കെടുക്കും. വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് അവീൽ മിൽക്ക് എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ യു,എ.ഇയിലും മറ്റു ഗൾഫ് നാടുകളിലുമുള്ള ഫോസ അംഗങ്ങൾ സംബന്ധിക്കും.

പാചക മത്സരം, നൃത്തനൃത്ത്യങ്ങൾ, ലഘുനാടകം എന്നിവ അവീൽ മിൽക്കിൻറെ ഭാഗമായി നടക്കുമെന്ന് പ്രോഗ്രാം ഡയറക്ടർ യാസർ ഹമീദ് അറിയിച്ചു. ഗോയങ്ക മാധ്യമ അവാർഡ് നേടിയ ഗൾഫ്​ മാധ്യമം ലേഖകൻ എം. ഫിറോസ് ഖാനെ ചടങ്ങിൽ ആദരിക്കും. ആറു മണിക്കാണ് കൈതപ്രം നൈറ്റ് അരങ്ങേറുന്നത്. ദുബായ് റാഷിദ് ഹോസ്പിറ്റൽ ലൈബ്രറി ഹാളാണ് പരിപാടികൾക്ക് വേദിയാകുന്നത്. ഫോസ സ്ഥാപകാംഗവും മുൻ പ്രസിഡൻറുമായ മനയിൽ മുഹമ്മദലി, ജനറൽ സെക്രട്ടറി റാഷിദ് കിഴക്കയിൽ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.