LiveTV

Live

Gulf

കുവൈത്ത് സര്‍ക്കാരിനെ കുറ്റവിചാരണ ചെയ്യുമെന്ന് പ്രതിപക്ഷം

കുവൈത്ത് സര്‍ക്കാരിനെ കുറ്റവിചാരണ ചെയ്യുമെന്ന് പ്രതിപക്ഷം
Summary
പാർലിമെന്റിൽ സമർപ്പിക്കപ്പെട്ട കരട് നിര്‍ദേശങ്ങളോട് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രിയെ കുറ്റവിചാരണ ചെയ്യുമെന്ന് പ്രതിപക്ഷം

കുവൈത്ത് സർക്കാരിനെതിരെ കുറ്റവിചാരണ മുന്നറിയിപ്പുമായി വീണ്ടും പ്രതിപക്ഷം. പാർലിമെന്റിൽ സമർപ്പിക്കപ്പെട്ട കരട് നിര്‍ദേശങ്ങളോട് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹിനെ കുറ്റവിചാരണ ചെയ്യുമെന്ന് പാര്‍ലിമെന്റിലെ പ്രതിപക്ഷാംഗം ഡോ. വലീദ് അല്‍ തബ്തബാഇ മുന്നറിയിപ്പ് നൽകി

പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതിപക്ഷ ഇസ്‌ലാമിസ്റ്റ് ചേരിയിലെ പ്രമുഖനായ ഡോ വലീദ് തബ്തബാഇ ഇക്കാര്യം പറഞ്ഞത്. പൗരത്വം, സ്പോര്‍ട്സ്, ഇന്ധനവില, വൈദ്യുതി നിരക്ക് തുടങ്ങിയ വിഷയങ്ങളില്‍ പുനരാലോചന ആവശ്യപ്പെട്ട് സമര്‍പ്പിച്ച കരട് പ്രമേയങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് പറഞ്ഞ എംപി മാര്‍ച്ച് ഏഴിന് ചേരുന്ന പാര്‍ലമെന്‍റിന്റെ അടുത്ത സെഷന്‍ വരെ ഇക്കാരത്തില്‍ സര്‍ക്കാറിന് സമയം അനുവദിക്കുമെന്നും വ്യക്തമാക്കി.

വ്യക്തികളുടെ പൗരത്വം റദ്ദാക്കാനുള്ള അവകാശം കോടതിയില്‍ പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതാണ് പാർലിമെന്റിൽ സമർപ്പിക്കപ്പെട്ട കരട് നിർദേശങ്ങളിൽ ഒന്ന്. അന്താരാഷ്ട്ര തലത്തില്‍ കുവൈത്തിനെതിരെ ഏര്‍പ്പെടുത്തിയ സ്പോര്‍ട്സ് വിലക്ക് മറികടക്കാന്‍ നടപടി വേണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വൈദ്യുതി, ഇന്ധന വില വര്‍ധിപ്പിച്ച നടപടി റദ്ദാക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. ഈ വിഷയങ്ങളില്‍ പാര്‍ലമെന്‍റുമായി സഹകരണാത്മക നിലപാടാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാവുന്നതെങ്കില്‍ തങ്ങളും അതേ നിലപാട് തുടരും. സര്‍ക്കാര്‍ നിലപാട് മറിച്ചാണെങ്കില്‍ പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ ചെയ്യുമെന്നും തബ്തബാഇ കൂട്ടിച്ചേർത്തു.