LiveTV

Live

Gulf

സൗദിയില്‍ വിദേശികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് ഇനി താമസ വാടക രേഖ നിര്‍ബന്ധം

സൗദിയില്‍ വിദേശികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് ഇനി താമസ വാടക രേഖ നിര്‍ബന്ധം
Summary
സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഭവന, തൊഴില്‍ മന്ത്രാലയങ്ങള്‍ തമ്മില്‍ രേഖകള്‍ ബന്ധിപ്പിക്കുന്നതിന് അംഗീകാരം നല്‍കിയത്.

സൗദിയില്‍ വിദേശികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് താമസ വാടക രേഖ നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. 'ഈജാര്‍' സംവിധാനത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് വാടക കെട്ടിടം റജിസ്റ്റര്‍ ചെയ്യേണ്ടത്. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഭവന, തൊഴില്‍ മന്ത്രാലയങ്ങള്‍ തമ്മില്‍ രേഖകള്‍ ബന്ധിപ്പിക്കുന്നതിന് അംഗീകാരം നല്‍കിയത്.

സൗദിയില്‍ വിദേശികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് ഇനി താമസ വാടക രേഖ നിര്‍ബന്ധം

സൌദിയിലുള്ള വിദേശികളുടെ വര്‍ക് പെര്‍മിറ്റ് എടുക്കുന്നതിനും പുതുക്കുന്നതിനും താമസ കെട്ടിടത്തിന്റെ വാടക രേഖ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പരിഷ്കരണത്തിനാണ് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയത്. ഭവന മന്ത്രി സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് സാംസ്കാരിക, വാര്‍ത്താവിതരണ മന്ത്രി ഡോ. ആദില്‍ അത്തുറൈഫി പറഞ്ഞു. ജനുവരി 16ന് ചേര്‍ന്ന സാമ്പത്തിക, വികസന സമിതിയുടെ നിര്‍ദേശമനുസരിച്ചാണ് വാടക കെട്ടിടങ്ങളുടെ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഭവന മന്ത്രാലയം തീരുമാനിച്ചത്. 'ഈജാര്‍' എന്ന ഇലക്ട്രോണിക് സംവിധാനവും ഇതിനായി മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാടക കരാറുകള്‍ അസാധുവായി പരിഗണിക്കുമെന്നും മന്ത്രിസഭ തീരുമാനത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വേണ്ടി വാടകക്ക് എടുക്കുന്ന കെട്ടിടങ്ങളും ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. എല്ലാ ഇനം വാടക കരാറിനും നിയമം ബാധകമാണ്.

ഭവന മന്ത്രാലയവുമായി സഹകരിച്ച് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയമാണ് നിയമം പ്രാബല്യത്തില്‍ വരുത്തുക. ഇതോടെ വിദേശികളായ ഓരോ വ്യക്തികള്‍ക്കും ഈജാര്‍ സംവിധാനത്തിലെ രജിസ്ട്രേഷന്‍ നിര്‍ബന്ധമായിത്തീരും. വിദേശികളുടെ തൊഴില്‍ (പ്രൊഫഷന്‍) കൂടി ഉള്‍പ്പെടുത്തിയാണ് ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇത് റസിഡന്റ് പെര്‍മിറ്റിലെ (ഇഖാമ) പ്രൊഫഷനുമായി ഇതു ഒത്തുവന്നില്ലെങ്കില്‍ പ്രയാസമായി തീരും. പരിഷ്കരണം എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.