LiveTV

Live

Gulf

കുവൈത്തിൽ ഡ്രൈവിങ്​ ലൈസൻസ്​ വിതരണത്തിന്​ ഇലക്ട്രോണിക്​ സംവിധാനം

കുവൈത്തിൽ ഡ്രൈവിങ്​ ലൈസൻസ്​ വിതരണത്തിന്​ ഇലക്ട്രോണിക്​ സംവിധാനം
Summary
പ്രത്യേകം തയ്യാറാക്കിയ സെൽഫ് സർവീസ് കിയോസ്കുകൾ വഴി ലൈസൻസ് ലഭ്യമാക്കാനാണ് പദ്ധതി

കുവൈത്തിൽ ഡ്രൈവിങ്​ ലൈസൻസ്​ വിതരണത്തിന്​ ഇലക്ട്രോണിക്​ സംവിധാനം വരുന്നു. പ്രത്യേകം തയ്യാറാക്കിയ സെൽഫ് സർവീസ് കിയോസ്കുകൾ വഴി ലൈസൻസ് ലഭ്യമാക്കാനാണ് പദ്ധതി . ഇലക്ട്രോണിക് വൽക്കരണത്തിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

സ്വദേശികളുടെയും വിദേശികളുടെയും ഡ്രൈവിങ്​ ലൈസൻസുകൾ ​ ഇലക്​ട്രോണിക്​ ഡിവൈസ്​ വഴി ഇഷ്യൂ ചെയ്യുന്ന സംവിധാനമാണ് ഗതാഗത വകുപ്പ് നടപ്പാക്കാനൊരുങ്ങുന്നത് . സിവിൽ ഐഡി വിതരണത്തിന്റെ മാതൃകയിൽ സെൽഫ്​ സർവിസ്​ കിയോസ്​കുകൾ വഴിയാണ് ലൈസൻസുകൾ ലഭ്യമാക്കുക . ഇതിനായി ഏതാനും ആഴ്​ചകൾക്കകം രാജ്യത്തെ പതിനഞ്ചു കേന്ദ്രങ്ങളിൽ സെല്ഫ് സർവീസ് കിയോസ്കുകൾ സ്ഥാപിക്കും . ഇതോടൊപ്പം ഡ്രൈവിങ്​ ലൈസൻസ്​ പരിഷ്​കരിക്കാനും ആലോചനയുണ്ട്​. കൂടുതൽ സാങ്കേതികത്തികവുള്ളതും അന്താരാഷ്​ട്ര നിലവാരമുള്ളതുമായ ന്യൂജനറേഷൻ ലൈസൻസുകൾ ആയിരിക്കും പുതിയ സംവിധാനത്തിലൂടെ ലഭ്യമാക്കുകയെന്നും അധികൃതർ അറിയിച്ചു.