LiveTV

Live

Gulf

'മാങ്ങ കണ്ടാല്‍ കണ്ണില്‍ചോരയില്ലാതെ ഉപ്പു കൂട്ടിയടിക്കുന്ന ശീലമുണ്ടത്രെ ഈ മലയാളീസിന്'

'മാങ്ങ കണ്ടാല്‍ കണ്ണില്‍ചോരയില്ലാതെ ഉപ്പു കൂട്ടിയടിക്കുന്ന ശീലമുണ്ടത്രെ ഈ മലയാളീസിന്'
Summary
ദുബൈ മീഡിയാ സിറ്റിയിലെ ഒരു മാവിനെ കുറിച്ചാണ് പറയാനുള്ളത്. ഈ പ്രദേശത്ത് ആകെയുള്ള ഈ മാവിനെയും അതിന്റെ സംരക്ഷകനായ അറബിയെയും പരിചയപ്പെടാം.

ദുബൈ മീഡിയാ സിറ്റിയിലെ ഒരു മാവിനെ കുറിച്ചാണ് പറയാനുള്ളത്. ഈ പ്രദേശത്ത് ആകെയുള്ള ഈ മാവിനെയും അതിന്റെ സംരക്ഷകനായ അറബിയെയും പരിചയപ്പെടാം. ദുബൈ മീഡിയാസിറ്റി ബിബിസി ബില്‍ഡിങിന് താഴെ ഒരു തൈമാവുണ്ട്. ഇക്കുറി പതിവില്‍ കൂടുതല്‍ അത് പൂവിട്ടു കായ്ച്ചു. ഓ.. ഇതാ ഇപ്പോ വലിയ സംഭവം എന്നായിരിക്കും. സംഭവം അതല്ല ഈ വരുന്നതാണ് സംഭവം..

ഇത് അഷ്റഫ് സഅലൂക്ക്. മില്ലേനിയം മില്ലനയര്‍ മാഗസിന്റെ പബ്ലിഷര്‍, ശൈഖ് ഹമദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്‍യാന്റെ മാധ്യമ ഉപദേഷ്ടാവ്. സര്‍വോപരി ഈ മാവ് നട്ടു നനച്ച് ഇത്രയും വളര്‍ത്തിയ വൃക്ഷസ്നേഹി. ഇദ്ദേഹത്തിന് വലിയൊരു ദുഃഖമുണ്ട്. തന്റെ അങ്കണത്തൈമാവില്‍ കായ്ച്ചതൊന്നും ഇതുവരെ മാമ്പഴമായി കണ്ടിട്ടില്ല. എങ്ങനെ കാണാന്‍. കണ്ണി മാങ്ങ കണ്ടാല്‍ കണ്ണില്‍ചോരയില്ലാതെ ഉപ്പു കൂട്ടിയടിക്കുന്ന ശീലമുണ്ടത്രെ ഈ മലയാളീസിന്.

യാത്ര കഴിഞ്ഞുവന്നപ്പോള്‍ മാങ്ങകളൊന്നും കാണാനില്ല. സെക്യൂരിറ്റിക്കാരോട് തിരക്കി മാങ്ങകള്‍ എവിടെ പോയെന്ന്. എനിക്കറിയാം, ഇന്ത്യക്കാര്‍ക്ക് പച്ചമാങ്ങ ഉപ്പുകൂട്ടി തിന്നുന്ന ശീലമുണ്ടെന്ന്. അദ്ദേഹം പറയുന്നു. കണ്ണിമാങ്ങയില്‍ കൈവെക്കുന്നവരെ കൈയോടെ പിടിക്കാന്‍ എത്ര സൂക്ഷ്മ നിരീക്ഷണം നടത്തിയിട്ടും മാങ്ങകള്‍ നഷ്ടപ്പെടുകയാണ്. ഒടുവില്‍ ദാ ഇങ്ങനെയൊരു ഉപായം പരീക്ഷിക്കുകയാണ‍് ഇപ്പോള്‍‍.

മാങ്ങകള്‍ ഒന്ന് പഴുത്ത് കിട്ടിയാല്‍ അത് നിങ്ങള്‍ നാട്ടുകാര്‍ക്ക് തന്നെ എന്നാണ് ഓഫര്‍. ഇപ്പോള്‍ അഷ്റഫ് സഅലൂക്ക് ഒറ്റക്കല്ല മീഡിയസിറ്റി മുഴുവന്‍ കാത്തിരിപ്പിലാണ്.