LiveTV

Live

Gulf

ആര്‍. രമേശ് പ്രവാസി പുരസ്കാരം യുഎഇയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ കൊച്ചുകൃഷ്ണന്

ആര്‍. രമേശ് പ്രവാസി പുരസ്കാരം യുഎഇയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ കൊച്ചുകൃഷ്ണന്
Summary
25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം

കല കുവൈത്ത് മുന്‍ ഭാരവാഹിയും കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ആര്‍. രമേശിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രവാസി പുരസ്കാരത്തിന് യു.എ.ഇയിലെ സാമൂഹ്യ പ്രവർത്തകൻ കൊച്ചുകൃഷ്ണന്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം . സംഘാടകർ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത് .

40 വര്‍ഷത്തേളമായി യു.എ.ഇയിലെ ഷാര്‍ജ കേന്ദ്രീകരിച്ച് സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന കൊച്ചുകൃഷ്ണന്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ്. ഷാര്‍ജയിലെ പെയിന്‍റിങ് കമ്പനിയില്‍ തൊഴിലാളിയായി പ്രവാസ ജീവിതം ആരംഭിച്ച കൊച്ചുകൃഷ്ണന്‍, ദുര്‍ഘടമായ സാഹചര്യത്തിലും പ്രവാസികള്‍ക്കിടയില്‍ സേവന സന്നദ്ധതയോടെ പ്രവർത്തിക്കുന്നു .കൊച്ചു കൃഷ്ണൻ ഷാര്‍യിലെ പുരോഗമന സാംസ്കാരിക സംഘടനയായ 'മാസി'ന്റെ സജീവ പ്രവര്‍ത്തകൻ കൂടിയാണ്. മെയ് വെള്ളിയാഴ്ച സൌത്ത് സബാഹിയയിലെ അല്‍ഫൈസലിയ ഹാളില്‍ നടക്കുന്ന സമന്വയം സാംസ്കാരിക മേളയിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ മുഖ്യതിഥിയായിരിക്കും. ഈ വര്‍ഷത്തെ മാതൃഭാഷാപഠന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

കല കുവൈത്ത് ഭാരവാഹികളായ ആര്‍. നാഗനാഥന്‍, ടി.കെ. സൈജു, അനില്‍ കൂക്കിരി, സജി തോമസ് മാത്യു, ജെ. സജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.