LiveTV

Live

Gulf

അന്താരാഷ്​ട്ര മ്യൂസിയം ദിനം: ഇത്തിഹാദ്​, ദുബൈ മ്യൂസിയങ്ങളിലേക്ക്​ സൗജന്യ പ്രവേശനം

അന്താരാഷ്​ട്ര മ്യൂസിയം ദിനം: ഇത്തിഹാദ്​, ദുബൈ മ്യൂസിയങ്ങളിലേക്ക്​ സൗജന്യ പ്രവേശനം
Summary
അന്താരാഷ്​ട്ര മ്യൂസിയം ദിനം പ്രമാണിച്ച്​ ചരിത്രകുതുകികൾക്കും വിദ്യാർഥികൾക്കും ഉഗ്രൻ ഒരു സമ്മാനം ഒരുക്കിയിരിക്കുകയാണ്​ ദുബൈ കൾച്ചർ ആൻറ്​ ആർട്​സ്​ അതോറിറ്റി.

അന്താരാഷ്​ട്ര മ്യൂസിയം ദിനം പ്രമാണിച്ച്​ ചരിത്രകുതുകികൾക്കും വിദ്യാർഥികൾക്കും ഉഗ്രൻ ഒരു സമ്മാനം ഒരുക്കിയിരിക്കുകയാണ്​ ദുബൈ കൾച്ചർ ആൻറ്​ ആർട്​സ്​ അതോറിറ്റി. ദുബൈയിലെ ഏറ്റവും ​ചരിത്ര പ്രധാന്യമേറിയ ഇത്തിഹാദ്​, ദുബൈ മ്യൂസിയങ്ങളിലേക്ക്​ സൗജന്യ പ്രവേശനമാണ്​ ഇതിന്റെ ഭാഗമായി ലഭ്യമാവുക.

മെയ്​ 18നാണ്​ ഇത്തിഹാദ്​ മ്യൂസിയത്തി​ൽ സൗജന്യ പ്രവേശനം. 19ന്​ ദുബൈ മ്യൂസിയത്തിലാണ്​ സൗജന്യം. അന്താരാഷ്​ട്ര മ്യൂസിയം കൗൺസിലുമായി സഹകരിച്ച്​ വിവിധ സാംസ്​കാരിക പരിപാടികളും ദുബൈ കൾച്ചർ സംഘടിപ്പിക്കുന്നുണ്ട്​.​ ദുബൈയുടെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെറയും അടയാള ചിഹ്​നങ്ങളാണ്​ ദുബൈ മ്യൂസിയത്തിൽ നിരത്തിവെച്ചിരിക്കുന്നത്​. യു.എ.ഇയുടെ രൂപവത്​കരണത്തിന്റെ മഹാചരിത്രം വിളിച്ചോതുന്നതാണ്​ ഇത്തിഹാദ്​ മ്യൂസിയം.

റമദാൻ മാസത്തിൽ ഇത്തിഹാദ്​ മ്യൂസിയം രാവിലെ 10 മുതൽ വൈകീട്ട്​ അഞ്ചു വരെയാണ്​ പ്രവർത്തിക്കുക. ദുബൈ മ്യൂസിയത്തിന്​ വെള്ളിയാഴ്​ച അവധിയാണ്​. രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ അഞ്ചു വരെയാണ്​ പ്രവർത്തനം. കോയിൻ മ്യൂസിയം, മ്യൂസിയം ഒഫ്​ ദി പോയറ്റ്​ അൽ ഒഖൈലി, നാഇഫ്​ മ്യൂസിയം എന്നിവ ഞായർ മുതൽ വ്യാഴം വരെ ഒമ്പതിനും ഉച്ചക്ക്​ രണ്ടിനും ഇടയിലാണ്​ പ്രവർത്തനം.