LiveTV

Live

Gulf

സൌദി അധ്യാപ ലെവി; നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍

സൌദി അധ്യാപ ലെവി; നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍
Summary
വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം 9500 റിയാലാണ് ഒരധ്യാപകന്‍ അടക്കേണ്ട വാര്‍ഷിക ലെവി

സൗദിയിലെ എംബസിക്ക് കീഴിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കേര്‍പ്പെടുത്തിയ ലെവിയടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍. വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം 9500 റിയാലാണ് ഒരധ്യാപകന്‍ അടക്കേണ്ട വാര്‍ഷിക ലെവി. ഇത് മുന്നില്‍ കണ്ട് വിവിധ സ്കൂളുകള്‍ ഫീസ് വര്‍ധിപ്പിച്ചാണ് തുക കണ്ടെത്തിയത്.

എംബിസിക്ക് കീഴിലുള്ള സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ആശ്രിത വിസക്കാരായ അധ്യാപകര്‍ വര്‍ഷത്തില്‍ 9500 റിയാല്‍ അജീര്‍ ലെവിയടക്കണം. ഒരു മാസം മുമ്പാണ് ഇത് സംബന്ധിച്ച സൗദി വിദ്യഭ്യാസ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ സ്‌കൂളുകള്‍ക്ക് ലഭിച്ചത്. സര്‍ക്കുലറിന്റെ പതിപ്പ് മീഡിയവണിനും ലഭിച്ചിരുന്നു. ഇത് പ്രകാരം എംബസി സ്കൂളുകളിലെ അധ്യാപകര്‍ക്ക് 9500 റിയാലാണ് ലെവി. സാധാരണ ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ക്ക് 1600 റിയാലും. ഇതിന്റെ ചുവടുപിടിച്ച് എല്ലാ സ്കൂളുകള്‍ക്കും 1600 റിയാല്‍ മാത്രമാണ് ലെവിയെന്ന് പ്രചാരണമുണ്ടായി. ഇത് എംബസി അധികൃതും സ്കൂളുകളും നിഷേധിച്ചു. സ്‌കൂളുകളുടെ ഭാഗത്ത് നിന്ന് അജീര്‍ ലെവി ഇതു വരെ അടച്ചു തുടങ്ങിയിട്ടില്ല. എന്നാല്‍ ഇതിന്റെ ഭാഗമായി അധ്യാപകരുടെ വിവരങ്ങള്‍ അജീറില്‍ രേഖപ്പെടുത്തുന്ന ശ്രമം വിവിവധ സ്കൂളുകളില്‍ അന്തിമ ഘട്ടത്തിലാണ്. ഉടന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുക ഉടന്‍ അടക്കുമെന്ന് ദമാം ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ശാഫി പറഞ്ഞു. ഫെബ്രുവരിയിലാണ് അധ്യാപകര്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ എംബസി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെയും ഭരണ സമിതികളുടെയും യോഗം എംബസിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്തിരുന്നു. തുടര്‍ന്ന് വിവിധ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ അടങ്ങിയ ഒരു കമ്മിറ്റിയെ വിഷയം പഠിക്കാന്‍ ചുമതലപ്പെടുത്തി. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിവിധ സ്‌കൂളുകളില്‍ ഫീസ് വര്‍ധന നടപ്പില്‍ വരുത്തിയത്.