LiveTV

Live

Gulf

കേരളത്തില്‍ ജല സാക്ഷരത അനിവാര്യമാണെന്ന് ആര്‍ക്കിടെക്ട് ജി.ശങ്കര്‍

കേരളത്തില്‍ ജല സാക്ഷരത അനിവാര്യമാണെന്ന് ആര്‍ക്കിടെക്ട് ജി.ശങ്കര്‍
Summary
ലോക ജല ദിന ഭാഗമായി അസറ്റ് ഹോംസ് "ഗള്‍ഫ് മാധ്യമ"വുമായി സഹകരിച്ചു ദുബൈയില്‍ നടത്തിയ "ബിയോണ്ട് സ്ക്വയര്‍ ഫീറ്റ്‌ " സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജി.ശങ്കര്‍

കേരളത്തില്‍ ജലക്ഷാമം മൂലമുണ്ടാവുന്ന കൊടും വരള്‍ച്ചാ ഭീഷണി നേരിടുന്നതിന് ജനങ്ങള്‍ക്ക് പരിസ്ഥിതി - ജല സാക്ഷരത അനിവാര്യമാണെന്ന് ആര്‍ക്കിടെക്ട് ജി.ശങ്കര്‍ . ലോക ജല ദിന ഭാഗമായി അസറ്റ് ഹോംസ് "ഗള്‍ഫ് മാധ്യമ"വുമായി സഹകരിച്ചു ദുബൈയില്‍ നടത്തിയ "ബിയോണ്ട് സ്ക്വയര്‍ ഫീറ്റ്‌ " സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജി.ശങ്കര്‍.

നൂറുശതമാനം സാക്ഷരത നേടിയ കേരളം ജലസാക്ഷരതയുടെ കാര്യത്തിൽ വട്ടപ്പൂജ്യമാണന്ന്​ ജി. ശങ്കർ പറഞ്ഞു. വിവേകരഹിതമായി ജലം നഷ്ടപ്പെടുത്തുന്നതും ജലസ്രോതസുകള്‍ മലിനപ്പെടുത്തുന്നതും വ്യാപകമായ പരിസ്ഥിതി മലിനീകരണം മൂലവും സംസ്ഥാനം മരുഭൂമിയായി മാറും. ജലം കരുതലോടെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വവും കടമയുമാണെന്ന അടിയന്തര ബോധം സൃഷ്ടിക്കലാണ് പ്രഥമ ഘട്ടമായി വേണ്ടതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു .

ടാപ്പു തുറന്നിട്ട് ധാരാളം വെള്ളം നഷ്​ടപ്പെടുത്തുന്നതിനു പകരം പാത്രത്തിലെടുത്ത് ഉപയോഗിക്കുന്നത് ശീലമാക്ണമെന്ന്​ ശങ്കർ നിർദേശിച്ചു. കക്കൂസ്, കുളിമുറി എന്നിവിടങ്ങളിലും വെള്ളം കരുതലോടെ ഉപയോഗിക്കണം. ചടങ്ങിൽ ബിയോണ്ട് സ്​ക്വയർഫീറ്റിനെക്കുറിച്ച് അസറ്റ് ഹോംസ് മാനേജിങ്ങ് ഡയറക്ടർ വി. സുനിൽകുമാർ സംസാരിച്ചു.