LiveTV

Live

Gulf

യമന്‍ സെന്‍ട്രല്‍ ബാങ്കിന് സൗദിയുടെ രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപം

യമന്‍ സെന്‍ട്രല്‍ ബാങ്കിന് സൗദിയുടെ രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപം
Summary
സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ധനസഹായം ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ അനുവദിച്ചു

യമന്‍ സെന്‍ട്രല്‍ ബാങ്കിന് സൗദിയുടെ രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപം. സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ധനസഹായം ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ അനുവദിച്ചു. യമന്‍ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും യമന്‍ റിയാലിന്റെ മൂല്യം ഉയര്‍ത്താനുമാണ് ധനസഹായം.

സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള നിക്ഷേപം സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ യമന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി ഡോ. മുഹമ്മദ് മന്‍സൂര്‍ സിമാമിന് കൈമാറി. ഇതോടെ യമന്‍ സെന്‍ട്രല്‍ ബാങ്കിന് സൗദി അനുവദിക്കുന്ന ധനസഹായം മൂന്ന് ബില്യണായി. യമന്‍ ജനതക്കുള്ള ധനസഹായം എന്ന നിലക്കാണ് സൗദി ഫണ്ട് അനുവദിക്കുന്നത്. ജനങ്ങളുടെ ജീവിത നിലവാം മെച്ചപ്പെടുത്തുന്നതോടൊപ്പം സാമ്പത്തിക വിപണിയില്‍ യമന്‍ റിയാലിന്റെ മൂല്യം ഉയര്‍ത്താനും സൗദിയുടെ നീക്കം കാരണമായേക്കും.

യമനില്‍ സുരക്ഷിതാവസ്ഥ തിരുച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതോടൊപ്പം ജനങ്ങളുടെ പ്രശ്നപരിഹാരത്തിനുള്ള സൗദിയുടെ ശ്രമം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഇറാന്‍ പിന്തുണയോടെ ഹൂതി വിഘടനവാദികള്‍ നടത്തുന്ന അവകാശലംഘനങ്ങളും കുറ്റകൃത്യങ്ങളും തടയാനും സൗദി ശ്രമിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഹൂതികള്‍ പിടിച്ചെടുത്തതും കൊള്ളയും കൊള്ളിവെപ്പും തുടര്‍ന്നതും യമന്‍ റിയാലിന്റെ മൂല്യം കുറയാന്‍ കാരണമായിട്ടുണ്ട്. പൗരന്മാരുടെ ജീവിതം പ്രയാസകരമാവാനും ഇത് കാരണമായി. ഇത്തരം സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂടിയാണ് സൗദി ഭരണകൂടം ശ്രമിക്കുന്നത്.