LiveTV

Live

Gulf

യു.എ.ഇ രാഷ്ട്രപിതാവിന്റെ പോര്‍ട്രൈറ്റ് ഇരുമ്പില്‍ തീര്‍ത്ത് മലയാളി പ്രതിഭ

Summary
ഇരുമ്പില്‍ തീര്‍ത്ത വിവിധ രൂപങ്ങളെ സമന്വയിപ്പിച്ചാണ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ചിത്രമാക്കി മാറ്റിയെടുത്തത്.

സായിദ് വര്‍ഷികാചരണത്തിന് വ്യത്യസ്ത ശ്രദ്ധാഞ്ജലിയുമായി മലയാളി ചിത്രകാരന്‍. വ്യത്യസ്തങ്ങളായ രൂപങ്ങളുടെ സഹായത്തോടെ ശൈഖ് സായിദിന്റെ പോര്‍ട്രൈറ്റ് ചിത്രമൊരുക്കിയാണ് രണ്ടു പതിറ്റാണ്ടായി യു.എ.ഇയിലുള്ള ഈ മലയാളി പ്രതിഭ വിസ്മയം തീര്‍ക്കുന്നത്.

യു.എ.ഇ രാഷ്ട്രപിതാവിനുള്ള മികച്ച കലാസമര്‍പ്പണമാണിതെന്ന് അജ്മാനില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന തൃശൂര്‍ പട്ടേപ്പാടം സ്വദേശി നിസാര്‍ ഇബ്രാഹിം പറയുന്നു. പ്രവാസി സമൂഹത്തിന് ശൈഖ് സായിദിനോടുള്ള കടപ്പാടും ഒരിക്കലും മറക്കാന്‍ പറ്റില്ല.

ഇരുമ്പില്‍ തീര്‍ത്ത വിവിധ രൂപങ്ങളെ സമന്വയിപ്പിച്ചാണ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ചിത്രമാക്കി മാറ്റിയെടുത്തത്. ജോലി കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളില്‍ തന്റെ കൂട്ടുകാരുടെ സഹായത്തോടെയാണ് മൂന്നാഴ്ചകള്‍ കൊണ്ട് രൂപം തീര്‍ത്തത്. ഏകതയുടെ പിതാവ് എന്ന അപര നാമത്തിലറിയപെടുന്ന ശൈഖ് സായിദിന് മണലില്‍ സ്ഥാപിച്ച വിവിധ രൂപങ്ങളില്‍ ചിത്ര സാദൃശ്യം ഒരുക്കുകയായിരുന്നു.

യു എ ഇയിലെ ചിത്രകാരന്മാരുടെ സംഘടനയായ ദി ഗില്‍ഡില്‍ നിസാര്‍ അംഗമാണ്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ആരോ ഒരാള്‍ എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ്.