LiveTV

Live

Gulf

ദുബൈയിലെ മണവാട്ടി കേക്കിന് വില പത്തു ലക്ഷം ഡോളര്‍

ദുബൈയിലെ മണവാട്ടി കേക്കിന് വില പത്തു ലക്ഷം ഡോളര്‍
Summary
കേക്കിന്‍റെ വില പക്ഷെ താങ്ങാനാവില്ല. മില്യന്‍ ഡോളറാണ് മണവാട്ടി കേക്കിന്റെ വില.

മണവാട്ടികളെ കാണാന്‍ ചന്തമാണ്. എന്നാല്‍, ദുബൈയില്‍ ചന്തത്തിനൊപ്പം മധുരമുള്ളൊരു മണവാട്ടിയെത്തി. ദുബൈ ബ്രൈഡ് പ്രദര്‍ശനത്തിലാണ് കേക്കില്‍ തീര്‍ത്ത മണവാട്ടിയെ അവതരിപ്പിച്ചത്. കേക്കിന്‍റെ വില പക്ഷെ താങ്ങാനാവില്ല. മില്യന്‍ ഡോളറാണ് മണവാട്ടി കേക്കിന്റെ വില.

ദുബൈയിലെ മണവാട്ടി കേക്കിന് വില പത്തു ലക്ഷം ഡോളര്‍

ഒത്ത ഉയരമുള്ള ഒരു അറബ് മണവാട്ടി. കേക്കില്‍ തീര്‍ത്ത ഈ സുന്ദരിയെ സ്വന്തമാക്കണമെങ്കില്‍ ദശലക്ഷം ഡോളര്‍ റൊക്കം നല്‍കണം. വെറുതെയല്ല, ശരീരത്തില്‍ വിലയേറിയ അഞ്ചു രത്നങ്ങളുടെ കൂടി വിലയാണിത്. ദുബൈ ബ്രൈഡ് ഷോയിലാണ് ഈ മണവാട്ടി കേക്ക് കാണികളെ ആകര്‍ഷിക്കുന്നത്. പ്രശസ്ത ഡിസൈനര്‍ ഡെബ്ബി വിന്‍ഹാമാണ് കേക്ക് രൂപകല്‍പന ചെയ്തത്.

മണവാട്ടി കേക്ക് മെലിഞ്ഞിട്ടാണെങ്കിലും ഭാരം 120 കിലോയുണ്ട്. ആയിരം മുട്ടകള്‍ ചേര്‍ത്ത് നിര്‍മിച്ചതിന്‍റെ ഭാരമാണിത്. കൂടാതെ ഭക്ഷിക്കാവുന്ന മുത്തുകളും പൂക്കളും കേക്കിലുണ്ട്. മണവാട്ടിയെ വാങ്ങാന്‍ ആരും രംഗത്ത് വന്നില്ലെങ്കില്‍ പോലും കേക്ക് സൂക്ഷിക്കില്ല. സുരക്ഷാകാരണങ്ങളാല്‍ കേക്ക് നശിപ്പിച്ചുകളയാനാണ് തീരുമാനം.