LiveTV

Live

Gulf

ഒമാനില്‍ മോദിയുടെ പൊതുപരിപാടി; ഒഴിഞ്ഞുകിടന്നത് ആയിരക്കണക്കിന് കസേരകള്‍

ഒമാനില്‍ മോദിയുടെ പൊതുപരിപാടി; ഒഴിഞ്ഞുകിടന്നത് ആയിരക്കണക്കിന് കസേരകള്‍
Summary
പരിപാടിയില്‍ 25,000 പേര്‍ പങ്കെടുക്കുമെന്നാണ് മസ്കത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നതെങ്കിലും 13,000 ഓളം കാണികളേ സ്റ്റേഡിയത്തില്‍ എത്തിയുള്ളു

മസ്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ആയിരക്കണക്കിന് സീറ്റുകള്‍ വേദിയില്‍ ഒഴിഞ്ഞുകിടന്നു. പരിപാടിയില്‍ 25,000 പേര്‍ പങ്കെടുക്കുമെന്നാണ് മസ്കത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നതെങ്കിലും 13,000 ഓളം കാണികളേ സ്റ്റേഡിയത്തില്‍ എത്തിയുള്ളു എന്നാണ് ആക്ഷേപം.

ഒമാനില്‍ മോദിയുടെ പൊതുപരിപാടി; ഒഴിഞ്ഞുകിടന്നത് ആയിരക്കണക്കിന് കസേരകള്‍

എട്ട് ലക്ഷം ഇന്ത്യക്കാരുള്ള ഒമാനില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രതീക്ഷിച്ചത്ര ആളില്ലാതെ പോയത് എന്തുകൊണ്ടാണ് എന്ന അന്വേഷണത്തിലാണ് ഒമാനിലെ ഇന്ത്യന്‍ സമൂഹം. 25,000 പേര്‍ പങ്കെടുക്കുമെന്ന് മസ്കത്തിലെ ഇന്ത്യന്‍ എംബസി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നതാണ്. സ്കൂള്‍ വിദ്യാര്‍ഥികളെയും ലേബര്‍ക്യാമ്പില്‍ നിന്ന് തൊഴിലാളികളെയും കൂട്ടത്തോടെ എത്തിച്ചിരുന്നു. പക്ഷെ, വിഐപി, വിവിഐപി പവലിയനുകള്‍ ആദ്യം മുതല്‍ അവസാനം വരെ ഒഴിഞ്ഞു കിടന്നു. ആളുകള്‍ കുറഞ്ഞതിന് പിന്നില്‍ ഇന്ത്യക്കാരുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്‍റെ വീഴ്ചയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പ്രതീക്ഷച്ചത്ര കാണികളില്ലാതെ പോയതിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ആരോപണ പ്രത്യാരോപണങ്ങളും ശക്തമാണ്. ഒഴിഞ്ഞുകിടന്ന കസേരകള്‍ പ്രധാനമന്ത്രിയുടെ പരിപാടിയുടെ നിറം കെടുത്തിയപ്പോള്‍ ആയിരക്കണക്കിന് പേര്‍ പാസെടുത്തിട്ടും പരിപാടിയില്‍ നിന്ന് വിട്ടുനിന്നു എന്ന ആരോപണവും ഉയരുന്നുണ്ട്.