LiveTV

Live

Gulf

പിക്സെല്ലോ.കോം പ്രവര്‍ത്തനം തുടങ്ങി; 'പില്ലോ' ഗെയിമിലൂടെ ഉല്‍പന്നങ്ങള്‍ വാങ്ങാം

പിക്സെല്ലോ.കോം പ്രവര്‍ത്തനം തുടങ്ങി; 'പില്ലോ' ഗെയിമിലൂടെ ഉല്‍പന്നങ്ങള്‍ വാങ്ങാം
Summary
ഓൺലൈന്‍ ഷോപ്പിങ് പോര്‍ട്ടലായ പിക്സെല്ലോ ഡോട്ട് കോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യു എ ഇയില്‍ തുടക്കമായി.

ഓൺലൈന്‍ ഷോപ്പിങ് പോര്‍ട്ടലായ പിക്സെല്ലോ ഡോട്ട് കോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യു എ ഇയില്‍ തുടക്കമായി. ദുബൈ ഗ്ലോബല്‍ വില്ലേജില്‍ നടന്ന മീഡിയവണ്‍ പ്രവാസോല്‍സവത്തിലാണ് പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. കളിയിലൂടെ പോയന്റുകള്‍ നേടി ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കഴിയുന്ന പില്ലോ ഗെയിമിനും പിക്സെല്ലോ തുടക്കം കുറിച്ചു.

പിക്സെല്ലോ ഡോട്ട്കോമിന്റെ ഭാഗ്യചിഹ്നമായ പില്ലോയുമായി നടത്തുന്ന കളികളാണ് പില്ലോഗെയിം. ആന്‍ഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ് ഫോമുകളില്‍ നിന്ന് ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്യാം. കളിയില്‍ നേടുന്ന പോയിന്റുകള്‍ ശേഖരിച്ച് പോര്‍ട്ടെല്ലിലൂടെ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാം എന്നതാണ് ഈ ഗെയിമിന്റെ പ്രത്യേകത. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമിടയില്‍ പില്ലോ ഗെയിം ഉടന്‍ ഹരമായി മാറുമെന്ന് പിക്സെല്ലോ ഡോട്ട് കോം അധികൃതര്‍ പറഞ്ഞു.

യു എ ഇയില്‍ ബിസിനസ് രംഗത്തുള്ളവര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും ജനങ്ങളിലെത്തിക്കാന്‍ ഈ പോര്‍ട്ടലിലൂടെ കഴിയുമെന്ന് പിക്സെല്ലോ ഡോട്ട് കോം സി ഇ ഒ മുഹമ്മദ് വാസിഫ് അറിയിച്ചു.