LiveTV

Live

Gulf

എ.അബ്​ദുസ്സലാം സുല്ലമി അന്തരിച്ചു

എ.അബ്​ദുസ്സലാം സുല്ലമി അന്തരിച്ചു
Summary
സഹീഹുൽ ബുഖാരി മലയാളത്തിൽ ആദ്യമായി പരിഭാഷപ്പെടുത്തിയത്​ അബ്​ദുസ്സലാം സുല്ലമിയാണ്

പ്രമുഖ ഹദീസ്​പണ്ഡിതനും ഗ്രന്ഥകാരനുമായ എ.അബ്​ദുസ്സലാം സുല്ലമി അന്തരിച്ചു. ബുധനാഴ്ച ഉച്ചയോടെ ഷാർജ അല്‍ഖാസിമി ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസം മുൻപ്​ മക്കളെ സന്ദർശിക്കാൻ യു.എ.ഇയിലെത്തിയതാണ് അബ്ദുസലാം സുല്ലമി. ദേഹാസ്വസ്ഥ്യത്തെ തുടർന്ന്​ വ്യാഴാഴ്ചയാണ്​ ഷാർജ അൽഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. മൃതദേഹം ദുബൈ സോനാപൂരിൽ മയ്യിത്ത്​ നമസ്​കാരത്തിനു ശേഷം നാട്ടിലേക്ക്​ കൊണ്ടുപോയി എടവണ്ണ ചെറിയപള്ളി ഖബർസ്​ഥാനിൽ ഖബറടക്കും. നൂറിലേറെ പുസ്​തകങ്ങളുടെ രചയിതാവും ആയിരക്കണക്കിന്​ പണ്ഡിതൻമാരുടെ ഗുരുനാഥനുമാണ് സുല്ലമി. 2016ൽ വക്കം മൗലവി അവാർഡ്​ നൽകി ഇദ്ദേഹത്തെ ആദരിച്ചു. ആധികാരിക ഹദീസ് ഗ്രന്ഥമായ സഹീഹുല്‍ ബുഹാരി ആദ്യമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് അബ്ദുസലാം സുല്ലമിയാണ്.

സഹീഹുൽ ബുഖാരി മലയാളത്തിൽ ആദ്യമായി പരിഭാഷപ്പെടുത്തിയത്​ അബ്​ദുസ്സലാം സുല്ലമിയാണ്​. എസ് ഡി പി ഐ അഖിലേന്ത്യാ പ്രസിഡന്റ് എ സഈദിന്റെ സഹോദരന്‍ കൂടിയാണ് സുല്ലമി.