LiveTV

Live

Gulf

സൗദിയില്‍ മൂല്യവര്‍ധിത നികുതി; ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നു

സൗദിയില്‍ മൂല്യവര്‍ധിത നികുതി; ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നു
Summary
സൗദിയില്‍ മൂല്യവര്‍ധിത നികുതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കമ്പനികള്‍ക്കുള്ള സമയം ബുധനാഴ്ച അവസാനിക്കും

സൗദിയില്‍ മൂല്യവര്‍ധിത നികുതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കമ്പനികള്‍ക്കുള്ള സമയം ബുധനാഴ്ച അവസാനിക്കും. ജനുവരി ഒന്നിന് ആരംഭിക്കുന്ന വാറ്റ് നടപടികളുടെ ആദ്യ ഘട്ടം ഇതോടെ പൂര്‍ത്തിയാക്കും. എഴുപത്തി ഏഴായിരത്തിലേറെ കന്പനികള്‍ ഇതിനകം നടപടികള്‍ പൂര്‍ത്തിയാക്കും. ജിസിസി രാജ്യങ്ങളില്‍ നടപ്പിലാക്കുന്ന മൂല്യ വര്‍ധിത നികുതി രജിസ്ട്രേഷനില്‍ അതിവേഗമുണ്ട് സൌദിയിലെ നടപടികള്‍ക്ക്. രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളേയും ഘട്ടം ഘട്ടമായി നികുതി രജിസ്ട്രേഷന് കീഴില്‍ കൊണ്ടു വരും. ഇതിന്റെ ആദ്യ ഘട്ടം ബുധനാഴ്ച പൂര്‍ത്തിയാകും.

ഇതിനകം 77991 സ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി. 10 ലക്ഷം റിയാലിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരാണ് ആദ്യ ഘട്ടത്തില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്‍റ് ടാക്സ് മന്ത്രാലയത്തിനു കീഴിലാണ് നടപടികള്‍. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാതിരുന്നാല്‍ പതിനായിരം റിയാലാണ് പിഴ.രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ കന്പ്യൂട്ടര്‍ ബില്ലിങില്‍ അറബിയും നിര്‍ബന്ധമാണ്. അതോറിറ്റി കീഴിയില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാകുന്നുണ്ട്.

375000 റിയാല്‍ മുതല്‍ 10 ലക്ഷം വരെയുള്ളവര്‍ക്ക് 2018 ഡിസംബറിനകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. 1,87500 റിയാല്‍ മുതല്‍ 3,75000 റിയാല്‍ വാര്ഷിക വരുമാനമുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഇവര്‍ക്ക് സര്‍ക്കാറിലേക്കടക്കുന്ന നികുതി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനാകില്ല. സ്വാഭാവികമായും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടി വരും.