LiveTV

Live

Gulf

കുവൈത്തിൽ പതിനെട്ടു വയസ്സ് പൂർത്തിയായവർക്കു വോട്ടവകാശം; പാർലമെൻറിലെ നിയമകാര്യ സമിതിയില്‍ ചർച്ച

കുവൈത്തിൽ പതിനെട്ടു വയസ്സ് പൂർത്തിയായവർക്കു വോട്ടവകാശം; പാർലമെൻറിലെ നിയമകാര്യ സമിതിയില്‍ ചർച്ച
Summary
പാർലിമെന്റംഗങ്ങളായ അൽ ഹുമൈദി അൽ സുബൈഹ്​, അഷ്​കർ അൽ അൻസി, ഖാലിദ്​ അൽ ശത്തി എന്നിവരടങ്ങുന്ന നിയമകാര്യ സമിതിയാണ് വോട്ടിങ്​ പ്രായം ചർച്ച ചെയ്​തത്

കുവൈത്തിൽ പതിനെട്ടു വയസ്സ് പൂർത്തിയായവർക്കു വോട്ടവകാശം ലഭ്യമാക്കണമെന്നു നിർദേശം പാർലമെൻറിലെ നിയമകാര്യ സമിതി ചർച്ച ചെയ്​തു. വോട്ടർമാരുടെ പ്രായപരിധി 21ൽ നിലനിർത്തുന്നത് അന്തർദേശീയ കരാറുകളുടെ ലംഘനമാണെന്നു സമിതി വിലയിരുത്തി.

പാർലിമെന്റംഗങ്ങളായ അൽ ഹുമൈദി അൽ സുബൈഹ്​, അഷ്​കർ അൽ അൻസി, ഖാലിദ്​ അൽ ശത്തി എന്നിവരടങ്ങുന്ന നിയമകാര്യ സമിതിയാണ് വോട്ടിങ്​ പ്രായം ചർച്ച ചെയ്​തത്​. കുവൈത്തിലെ തെരഞ്ഞെടുപ്പ് നിയമമനുസരിച്ചു 21 വയസ്സ് പൂർത്തിയായവർക്കു മാത്രമാണ് വോട്ടവകാശമുള്ളത് . ഈ നിയമം പരിഷ്കരിക്കണമെന്നും രാജ്യത്തിന്റെ രാഷ്​ട്രീയ ഭാഗധേയം നിർണ്ണയിക്കാനുള്ള അവകാശം 18 വയസ്സ് മുതൽ പൗരന്മാർക്ക് ലഭിക്കേണ്ടതാണെന്നും സമിതി അഭിപ്രായപ്പെട്ടു. യുവാക്കളെ രാഷ്​ട്രീയ പ്രക്രിയയുടെ ഭാഗമാക്കുന്നത്​ രാജ്യത്തിനു ഗുണം ചെയ്യും . ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന ഒട്ടു മിക്ക രാജ്യങ്ങളിലും 18 വയസ്സ്​ ആണ്​ വോട്ടർമാരുടെ കുറഞ്ഞ പ്രായപരിധി. ഇത്​ 21 വയസ്സിൽ തന്നെ നിലനിർത്തുന്നത്​ അന്തർദേശീയ കരാറുകളുടെ ലംഘനമാണെന്നും​ സമിതി വിലയിരുത്തി. പ്രായപരിധി കുറക്കുന്നത് കുവൈത്ത്​ ഭരണഘടനക്ക്​ എതിരായിട്ടുള്ള കാര്യമല്ലെന്നും സമിതി ചൂണ്ടിക്കാട്ടി.