LiveTV

Live

Gulf

യൂ ആര്‍ ഓൺ എയര്‍ മത്സരം; സമാപനദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു

യൂ ആര്‍ ഓൺ എയര്‍ മത്സരം; സമാപനദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു
Summary
ജേതാക്കള്‍ക്കുള്ള പുരസ്കാരം അടുത്തദിവസങ്ങളില്‍ വിതരണം ചെയ്യും.

ഷാര്‍ജ പുസ്തകോത്സവത്തില്‍ മീഡിയവണ്‍ സംഘടിപ്പിച്ച യൂ ആര്‍ ഓണ്‍ എയര്‍ വാര്‍ത്താ വായന, ലൈവ് റിപ്പോര്‍ട്ടിങ് മത്സരത്തിന്റെ പത്ത്, പതിനൊന്ന് ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. ജേതാക്കള്‍ക്കുള്ള പുരസ്കാരം അടുത്തദിവസങ്ങളില്‍ വിതരണം ചെയ്യും.

പുസ്തകോത്സവത്തിന്റെ പത്താം ദിവസം വാര്‍ത്താവായനയില്‍ ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂളിലെ വി ശ്രീലക്ഷ്മി, റംസാന്‍ എന്നിവര്‍ക്കാണ് പുരസ്കാരം. അന്നേദിവസം ലൈവ് റിപ്പോര്‍ട്ടിങില്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ അജ്മിയ നൗഷാദ്, അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂളിലെ ശ്രീമയി എസ്ആര്‍ എന്നിവര്‍ ജേതാക്കളായി.

പതിനൊന്നാം ദിവസം വാര്‍ത്താവതരണത്തില്‍ ദുബൈ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂളിലെ ആദില്‍ അബ്ദുല്‍ഖാദര്‍, ഷാര്‍ജ ഏഷ്യ ഇംഗ്ലീഷ് സ്കൂളിലെ ഫാത്തിമ ഫ്ലോറി ഹിബ സാക്കിര്‍ എന്നിവര്‍ക്കാണ് സമ്മാനം, ലൈവ് റിപ്പോര്‍ട്ടിങില്‍ ദുബൈ ഔവര്‍ ഓൺ ഇന്ത്യന്‍ സ്കൂളിലെ അഷ്ന നിസാര്‍, ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂളിലെ അശ്വതി ജയശങ്കര്‍ എന്നിവരാണ് ജേതാക്കളായത്.