LiveTV

Live

Gulf

കലാമണ്ഡലത്തില്‍ നിന്ന് ജീവിക്കാനായി അടുക്കളയില്‍; ദിനേശിന് സംഗീതലോകം സ്വപ്നം...

കലാമണ്ഡലത്തില്‍ നിന്ന് ജീവിക്കാനായി അടുക്കളയില്‍; ദിനേശിന് സംഗീതലോകം സ്വപ്നം...
Summary
ഷാര്‍ജയില്‍ ഞങ്ങള്‍ കണ്ടുമുട്ടിയ ആ അനുഗ്രഹീത ഗായകനെ പരിചയപ്പെടാം.

കലാമണ്ഡലത്തില്‍ മൂന്ന് വര്‍ഷം സംഗീതം പഠിച്ച ഒരു ഗായകന്‍ ഗള്‍ഫില്‍ ഉപജീവനത്തിനായി ഹോട്ടല്‍ വെയിറ്ററുടെ ജോലി ചെയ്യുകയാണ്. ഷാര്‍ജയില്‍ ഞങ്ങള്‍ കണ്ടുമുട്ടിയ ആ അനുഗ്രഹീത ഗായകനെ പരിചയപ്പെടാം.

ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ ഈ ഗന്ധര്‍വനെ ‍ഞങ്ങള്‍ കണ്ടുമുട്ടിയത് അവിചാരിതമായാണ്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ മീഡിയലോഞ്ചില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചായ വിളമ്പുകയായിരുന്നു ഈ പാട്ടുകാരന്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ദിനേശ് കുമാര്‍. കലാമണ്ഡലത്തിലെ ബിരുദപഠനം കഴിഞ്ഞ് അഞ്ചുവര്‍ഷം മുമ്പ് ഗള്‍ഫിലേക്ക് വിമാനം കയറിയതാണ്. പിന്നെ പാടാന്‍ വേദി കിട്ടിയിട്ടില്ല. ഇപ്പോള്‍ അല്‍ജവാഹര്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ വെയിറ്ററാണ്. ഗള്‍ഫിലെ സംഗീതപ്രേമികള്‍ ഈ ഗായകനെ ഇനിയെങ്കിലും തിരിച്ചറിയാതെ പോവില്ലെന്നാണ് പ്രതീക്ഷ.