മക്കയിൽ ടാക്സി സ്വദേശിവത്കരണം ; 7000 സ്വദേശികള്‍ക്ക് ജോലി
മക്കയിൽ ടാക്സി സ്വദേശിവത്കരണം പൂര്‍ത്തിയാകുന്നതോടെ ഏഴായിരം സ്വദേശികള്‍ക്ക് ജോലി ഉറപ്പാകും. നിലവില്‍ വിദേശികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ കൂടുതലും. കഴിഞ്ഞ ദിവസം മക്ക ഡെപ്യൂട്ടി ഗവര്‍ണറാണ് നിര്‍ദേശം മുന്നോട്ട് വെച്ചത്.
ഹജ്ജ്ഉംറ സീസണുകളിലെ ടാക്സി ജോലികളാണ് സ്വദേശിവത്കരണത്തിന് വിധേയമാകുന്നത്. മക്ക നഗരപരിധിയിലായിരിക്കും ഇത്. സ്വദേശിവത്കരിക്കുന്നതിലൂടെ ഏഴായിരം പേർക്ക് ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം. സീസണുകളിൽ മക്കക്കുള്ളിലെ ടാക്സി ജോലികളില്‍ വിദേശികളുമുണ്ടേറെ. 150 ഓളം ടാക്സി കമ്പനികൾക്ക്കീഴിൽ 7000 ത്തിലധികം കാറുകളുണ്ട്. ഇത് സ്വദേശികൾക്ക് മാത്രമാക്കണമെന്ന് കഴിഞ്ഞ ദിവസമാണ് ഡെപ്യൂട്ടി ഗവർണർ നിർദേശം വെച്ചത്. ഇതിനെ മക്കയിലെ സ്വദേശികൾ സ്വാഗതം ചെയ്തു.
ഡെപ്യൂട്ടി ഗവർണറുടെ നിർദേശം വന്നതോടെ ബന്ധപ്പെട്ട വകുപ്പുകൾക്ക്പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സീസണില്‍ വലിയ നേട്ടമുണ്ടാകും ഡ്രൈവര്മാര്ക്കിവിടെ. വിദേശികളെ പക്ഷേ തീരുമാനം പ്രതികൂലമായി ബാധിക്കും. നിലവിൽ ടാക്സി മേഖലയിൽ ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശികൾ മക്കയിൽ ജോലി ചെയ്തുവരുന്നുണ്ട്. തീരുമാനം നടപ്പിലാക്കുന്നതോടെ ഇവർക്ക് ജോലി നഷ്ടമാവും.