LiveTV

Live

Gulf

മികച്ച അധ്യാപകനുള്ള പുരസ്കാരം കുവൈത്തിലെത്തിച്ചതിന്റെ സന്തോഷത്തില്‍ മലയാളി അധ്യാപകന്‍

മികച്ച അധ്യാപകനുള്ള പുരസ്കാരം കുവൈത്തിലെത്തിച്ചതിന്റെ സന്തോഷത്തില്‍ മലയാളി അധ്യാപകന്‍
Summary
ഇത് മൂന്നാം തവണയാണ് ദേശീയ അധ്യാപക പുരസ്കാരം കുവൈത്തിലെത്തുന്നത്

മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം വീണ്ടും കുവൈത്തിലേക്ക് എത്തിച്ചതില്‍ അഭിമാനിക്കുകയാണ് മലയാളി അധ്യാപകന്‍. കുവൈത്ത് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബിനു മോന്‍ ആണ് ഇക്കുറി സിബിഎസ്ഇ വിഭാഗത്തില്‍ മാതൃകാ അധ്യാപകായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് ദേശീയ അധ്യാപക പുരസ്കാരം കുവൈത്തിലെത്തുന്നത്.

ഡില്‍ഹിയിലെ വിജ്ഞാൻ ഭവനിൽ പതിനഞ്ചാമനായാണ് കുവൈത്ത് ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പലും കോട്ടയം പുതുപ്പള്ളി സ്വദേശിയുമായ ഡോ. ബിനുമോന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. നാല് ശാഖകളിലായി എണ്ണായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ് കുവൈത്ത് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍. കഴിഞ്ഞ അഞ്ച് വർഷമായി ഈ വിദ്യാലയങ്ങളുടെ സി ഇ ഒ കൂടിയാണ് ഡോ. ബിനു മോൻ. ഏഴ് ബിരുദാനന്തര ബിരുദങ്ങള്‍ സ്വന്തം പേരിനൊപ്പമുണ്ട്. പിന്നാക്കം നിൽക്കുന്ന വിദ്യാർഥികള്‍ക്കായി എൻ.ഐ.എസ്‌.ഒ പാഠ്യപദ്ധതി കുവൈത്തിൽ ആദ്യമായി നടപ്പാക്കിയത് ഇദ്ദേഹമാണ്. സിവിൽ എൻജിനീയറായ ഭാര്യ സീമ, മക്കളായ ശ്രീലക്ഷ്മി, ശ്രീപ്രിയ എന്നിവരുടെ പിന്തുണയാണ് ബഹുമതിക്ക് പിന്നിലെ കരുത്തെന്ന് മാതൃകാ അധ്യാപകന്‍ പറയുന്നു. കുവൈത്തിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളുകളിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഡോ. ബിനു മോനു ലഭിച്ച മാതൃക അധ്യാപക പുരസ്‌കാരം ഉർജ്ജമാകുമെന്ന പ്രതീക്ഷയിലാണ് കുവൈത്തിലെ ഇന്ത്യൻ സമൂഹം.