LiveTV

Live

Gulf

അബൂദബിയില്‍ നിലവാരമില്ലാത്ത 2,363 ഉൽപന്നങ്ങൾ ​ പിൻവലിക്കാൻ നിര്‍ദ്ദേശം

അബൂദബിയില്‍ നിലവാരമില്ലാത്ത 2,363 ഉൽപന്നങ്ങൾ ​ പിൻവലിക്കാൻ നിര്‍ദ്ദേശം
Summary
അബൂദബി ക്വാളിറ്റി ആന്റ്​ കൺഫോർമിറ്റി കൗൺസിൽ ആണ് നിർദേശം നല്‍കിയത്

നിലവാരമില്ലാത്ത 2,363 ഉൽപന്നങ്ങൾ വിപണിയിൽ നിന്ന്​ പിൻവലിക്കാൻ അബൂദബി ക്വാളിറ്റി ആന്റ്​ കൺഫോർമിറ്റി കൗൺസിൽ നിർദേശം നല്‍കി. 21 ഇനം ഉല്‍പന്നങ്ങളാണ് പിന്‍വലിക്കേണ്ടത്.

കളിപ്പാട്ടങ്ങൾ, വൈദ്യുതി ഉപകരണങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ, സിഗററ്റ്​പുകയില ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടെ 21വിഭാഗം വസ്തുക്കളാണ്​ തിരിച്ചുവിളിക്കുന്നത്​. അബൂദബി എമിറേറ്റിലെ 852 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. നിലവാരം കുറഞ്ഞത്​ എന്ന്​ വ്യക്തമായ ഉൽപന്നങ്ങൾ വിതരണക്കാർ സ്വയം പിൻവലിക്കുകയായിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കളിപ്പാട്ടങ്ങൾ പൂർണമായി ഒഴിവാക്കാനും വിൽപനക്ക്​ വെക്കും മുൻപേ ദോഷരഹിതമാണെന്ന്​ ഉറപ്പാക്കാനും കർശന നിർദേശമുണ്ട്. സ്റ്റഫ്​ ചെയ്ത പാവകൾ, വെള്ളത്തിൽ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങൾ, പസിലുകൾ, വീഡിയോ ഗെയിം, ചായങ്ങൾ, മുഖംമൂടികൾ എന്നിങ്ങനെ 12,038 ഇനം കളിപ്പാട്ടങ്ങളാണ്​ പരിശോധിച്ചത്​.

എ.സി, ഫ്രിഡ്ജ്​, വാഷിങ്​ മെഷീൻ, ടി.വി, തുടങ്ങിയ ഇലക്​ട്രോണിക്​ ഉൽപന്നങ്ങൾ എമിറേറ്റ്​സ്​ അതോറിറ്റി ഒഫ്​ സ്റ്റാന്റഡൈസേഷൻ ആന്റ്​ മെട്രോളജി സർട്ടിഫിക്കറ്റ്​ ഉണ്ടെങ്കിൽ മാത്രമേ വിൽക്കാനാവൂ എന്നാണ് നിര്‍ദേശം.