LiveTV

Live

Gulf

ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്തറിന് 48 മണിക്കൂര്‍ കൂടി അനുവദിച്ച് സൌദി അനുകൂലരാജ്യങ്ങള്‍

 ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്തറിന് 48 മണിക്കൂര്‍ കൂടി അനുവദിച്ച് സൌദി അനുകൂലരാജ്യങ്ങള്‍
Summary
ജി.സി.സി കൂട്ടായ്മയിൽ നിന്ന്​ ഖത്തറിനെ പുറംതള്ളുന്ന തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന

പതിമൂന്നിന ഉപാധികൾ അംഗീകരിക്കാന്‍ ഖത്തറിന് 48 മണിക്കൂര്‍ കൂടി അനുവദിച്ച് സൌദി അനുകൂലരാജ്യങ്ങള്‍. ഇതിനിടയില്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ കൂടുതൽ ഉപരോധ നടപടികൾ സ്വീകരിക്കാൻ സൗദി അനുകൂല രാജ്യങ്ങൾ നീക്കമാരംഭിച്ചു. ജി.സി.സി കൂട്ടായ്​മയിൽ നിന്ന്​ ഖത്തറിനെ പുറന്തള്ളുന്ന തീരുമാനവും ഉണ്ടായേക്കുമെന്നാണ്​ സൂചന. സൗദി അനുകൂല രാജ്യങ്ങൾ നേരത്തെ മുന്നോട്ടുവെച്ച്​ പത്തു ദിവസത്തെ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. തുടര്‍ന്നാണ് 48 മണിക്കൂര്‍ കൂടി നീട്ടിയത്.

 ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്തറിന് 48 മണിക്കൂര്‍ കൂടി അനുവദിച്ച് സൌദി അനുകൂലരാജ്യങ്ങള്‍

അൽജസീറ ചാനൽ അടച്ചുപൂട്ടുക, ഇറാൻ ബന്ധം പരിമിതപ്പെടുത്തുക, തുർക്കിക്ക്​ സൈനിക കേന്ദ്രം അനുവദിക്കാനുള്ള നീക്കം പിൻവലിക്കുക, തീവ്രവാദ ഘടകങ്ങളെ നിരാകരിക്കുക തുടങ്ങി പതിമൂന്നിന ഉപാധികളായിരുന്നു ജൂൺ 23ന്​കുവൈത്ത്​ അമീർ മുഖേന ഖത്തറിന്​ കൈമാറിയത്​.

അയഥാർഥ കാര്യങ്ങൾ ഉന്നയിച്ച്​ തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യാനുള്ള നീക്കമാണ് ​ഉപാധികളെന്ന് ഖത്തർ ആരോപിച്ചിരുന്നു. ഉപരോധ സമാനമായ സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി ഇറാൻ, തുർക്കി രാജ്യങ്ങളുമായി കൂടുതൽ സഹകരിക്കാനും ഖത്തർ തീരുമാനിക്കുകയാണ്​. ഈ സാഹചര്യത്തിൽ കടുത്ത നടപടികൾ ആവശ്യമായി വന്നിരിക്കുകയാണെന്ന്​ സൗദി അനുകൂല രാജ്യങ്ങൾ വ്യക്തമാക്കുന്നു.

 ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്തറിന് 48 മണിക്കൂര്‍ കൂടി അനുവദിച്ച് സൌദി അനുകൂലരാജ്യങ്ങള്‍

ജി.സി.സി നേതാക്കളുടെ യോഗം വിളിച്ചു ചേർത്ത് ​ഖത്തറിനെ മാറ്റി നിർത്തുന്ന തീരുമാനം കൈക്കൊള്ളാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാൽ മറ്റു നിലക്കുള്ള സാമ്പത്തിക ഉപരോധങ്ങൾ എന്തായിരിക്കും എന്ന കാര്യം ഇനിയും വ്യക്തമല്ല. അനുകൂല രാജ്യങ്ങളോട് ഖത്തറുമായി അകലം പാലിക്കാൻ ആവശ്യപ്പെടുന്നത്​നടപടികളിൽ ഒന്നായിരിക്കുമെന്ന്​ യു.എ.ഇയുടെ റഷ്യൻ സ്ഥാനപതി വ്യക്തമാക്കിയിരുന്നു.

പ്രശ്നപരിഹാരത്തിന്​ ചർച്ച തുടരാൻ തയാറാണെന്ന്​ ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുർറഹ്​മാൻ ആൽഥാനി അറിയിച്ചു. എന്നാൽ സൗദി അനുകൂല രാജ്യങ്ങൾ ഇതിനോട്​ പ്രതികരിച്ചിട്ടില്ല.