LiveTV

Live

Gulf

കുവൈത്തില്‍ തൊഴിൽ നിയമം മാറുന്നു

കുവൈത്തില്‍ തൊഴിൽ നിയമം മാറുന്നു
Summary
തൊഴിലാളിക്ക് 30 ദിവസത്തിൽ കുറയാതെ ശമ്പളത്തോട് കൂടിയുള്ള വാർഷിക അവധി

കുവൈത്തിൽ തൊഴിൽ നിയമത്തിലെ സുപ്രധാന ഭേദഗതികൾക്കു പാർലിമെന്റ് അംഗീകാരം നൽകി. ഹാജരുള്ള മുഴുവൻ അംഗങ്ങളുടെയും പിന്തുണയോടെയാണ് നിയമ ഭേദഗതിക്കു നാഷണൽ അസംബ്ലിയിലെ ഒന്നും രണ്ടും വായനകളിൽ അംഗീകാരം ലഭിച്ചത്.

സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് ഗുണകരമാകുന്ന നിയമ പരിഷ്കരണങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. ഭേദഗതി അനുസരിച്ചു സ്വകാര്യ മേഖലയിലെ വിദേശികൾ ജോലിവിടുമ്പോൾ സർവീസ് ആനുകൂല്യം അഥവാ ഇന്‍ടമിനിറ്റി ​ പൂർണമായും കൊടുത്തിരിക്കണം . നേരത്തെ അടച്ച
ഇൻഷുറൻസ്​ തുക സർവീസ് ആനുകൂല്യത്തിൽ നിന്ന് ഈടാക്കാൻ പാടില്ല. തൊഴിലാളിക്ക് 30 ദിവസത്തിൽ കുറയാതെ ശമ്പളത്തോട്കൂടിയുള്ള വാർഷിക അവധി നൽകണമെന്നും ​പുതിയ നിയമത്തിൽ പറയുന്നു.

വാർഷികാവധിക്ക് പരിഗണയ്ക്കപ്പെടാൻ ചുരുങ്ങിയത് ആറ് മാസം പണിയെടുത്താൽ മതിയെന്നതും വാരാന്ത്യ അവധികൾ, ഔദ്യോഗിക പൊതു അവധികൾ, രോഗാവധികൾ തുടങ്ങിയവയൊന്നും വാർഷിക അവധിയിൽ ഉൾപ്പെടുത്താൻ പാടില്ലെന്നും തൊഴിൽ നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു

ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ തൊഴിലാളികൾക്ക് ഏറെ പ്രതീക്ഷ നല്കുന്ന ഭേദഗതി അധികം വൈകാതെ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.