LiveTV

Live

Gulf

സൗദി വിഷന്‍ 2030; സ്വകാര്യ മേഖലയുടെ പങ്ക് പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് മന്ത്രി മാജിദ് അല്‍ ഖസബി 

സൗദി വിഷന്‍ 2030; സ്വകാര്യ മേഖലയുടെ പങ്ക് പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് മന്ത്രി മാജിദ് അല്‍ ഖസബി 
Summary
സ്വദേശി യുവാക്കളെ സ്വകാര്യ മേഖലയിലേക്കു കൂടുതല്‍ ആകര്‍ഷിക്കാനുള്ള പദ്ധതിയായിരിക്കും നടപ്പിലാക്കുക

സൗദി അറേബ്യയുടെ വിഷന്‍ 2030 ലെ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സ്വകാര്യ മേഖലയുടെ പങ്ക് വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് സൗദി വാണിജ്യ നിക്ഷേപ വകുപ്പ് മന്ത്രി മാജിദ് അല്‍ ഖസബി പറഞ്ഞു. സ്വദേശി യുവാക്കളെ സ്വകാര്യ മേഖലയിലേക്കു കൂടുതല്‍ ആകര്‍ഷിക്കാനുള്ള പദ്ധതിയായിരിക്കും നടപ്പിലാക്കുക. കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.

സൗദി പൊതു മേഖലയുടെ ഉന്നമനവും, സമ്പത് ഘടനയുടെ സുസ്ഥിരമായ ഉയര്‍ച്ചയാണ് വിഷന്‍ 2030 ലക്ഷ്യം വെക്കുന്നതെന്നും, ഇതില്‍ സ്വകാര്യ മേഖലയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും സൗദി വാണിജ്യ നിക്ഷേപ വകുപ്പ് മന്ത്രിമാജിദ് അല്‍ ഖസബി പറഞ്ഞു.

കിഴക്കന്‍ പ്രവിശ്യ ചേംബര്‍ കൊമ്മര്‍സ് പ്രവിശ്യയിലെ വ്യവസായികളുമായി സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. ആഗോള തലത്തില്‍ ഏറ്റവും മികച്ച പത്ത് സാമ്പത്തിക ശക്തി ആവുക എന്നതാണ് പദ്ധതിയിലൂടെ സാധിക്കേണ്ടത്.

വിദേശ നിക്ഷേപം 3.5 ശതമാനത്തില്‍നിന് 5.9 ശതമാനത്തിലേക്ക് ഉയര്‍ത്തേണതുണ്ട്. ചെറുകിട വ്യവസായം രാജ്യത്ത് വ്യാപകമായി പ്രോത്സാഹപ്പിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വളര്‍ച്ചക് പതിനെട്ടിന പദ്ധതികളാണ് വിഷനില്‍ പറഞ്ഞിട്ടുള്ളത്. അത് ഓരോ വര്‍ഷംതോറും അവലോകനത്തിന് വിധേയമാകുകയും ചെയ്യും എന്ന് മന്ത്രി അറിയിച്ചു. നിരവധി പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വത്കരിക്കുമെന്നും, ഇതിന്റെ രൂപരേഖ അടുത്ത മാസം പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ എണ്ണെതറ മേഖലയില്‍ നേരിയ വളര്‍ച്ച പ്രാപിക്കണമെന്നും, അടുത്ത രണ്ട് വര്‍ഷങ്ങളില്‍ വര്‍ഷന്തോറും 8.5 ശതമാനം വളര്‍ച്ചാ നിരക്ക് ഉറപ്പ് വരുത്തണം എന്നും ചര്‍ച്ചയില്‍ പകെടുത്ത് സംസാരിച്ച ധന മന്ത്രി മുഹമ്മദ് അല്‍ ജദാല്‍ പറഞ്ഞു. പ്രവിശ്യയിലെ ആയിരത്തോളം വ്യവസായികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.