LiveTV

Live

Gulf

റോമിങ്​ നിരക്ക്​ കുറക്കുന്നതായി ഇത്തിസലാത്ത്​ കമ്പനി

റോമിങ്​ നിരക്ക്​ കുറക്കുന്നതായി ഇത്തിസലാത്ത്​ കമ്പനി
Summary
പ്രീ പെയ്​ഡ്​ വരിക്കാർക്കും പോസ്​റ്റ്​ പെയ്​ഡ്​ വരിക്കാർക്കും ആനുകൂല്യം ലഭിക്കും.

ഏപ്രിൽ ഒന്ന്​ മുതൽ റോമിങ്​ നിരക്ക്​ കുറച്ചതായി ഇത്തിസലാത്ത്​ മൊബൈൽ ഫോൺ സേവന കമ്പനി അറിയിച്ചു. ഫോൺവിളി, എസ്​.എം.എസ്​, ഡാറ്റ എന്നിവക്കുള്ള റോമിങ്​ നിരക്കുകളാണ്​ കുറച്ചത്​.

പ്രീ പെയ്​ഡ്​ വരിക്കാർക്കും പോസ്​റ്റ്​ പെയ്​ഡ്​ വരിക്കാർക്കും ആനുകൂല്യം ലഭിക്കും. ബഹ്​റൈൻ, കുവൈത്ത്​, ഒമാൻ, ഖത്തർ, സൗദി അറേബ്യ രാജ്യങ്ങളിൽനിന്നുള്ള ഡാറ്റ ഉപയോഗം, യു.എ.ഇയിലേക്കുള്ള ഫോൺവിളി, എസ്​.എം.എസ്​ എന്നിവക്ക്​ 35 ശതമാനം വരെ നിരക്കിളവ്​ അനുവദിച്ചതായി ഇത്തിസലാത്ത്​ വ്യക്​തമാക്കി.

ജി.സി.സി രാജ്യങ്ങളിൽനിന്ന്​ മിതമായ നിരക്കിൽ റോമിങ്​ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്​ ടെലികോം റെഗുലേറ്ററി അതോറിറ്റിയുമായി ​ചേർന്നാണ്​ പുതിയ നിരക്കുകൾ അവതരിപ്പിച്ചതെന്നും കമ്പനി അധികൃതർ അറിയിച്ചു.

*177ഹാഷ്​ ടൈപ്​ ചെയ്​തോ ഇത്തിസലാത്ത്​ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ യു.എ.ഇയിൽനിന്നും മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നും റോമിങ്​ സേവനങ്ങൾ സ്വീകരിക്കാനാവും.