LiveTV

Live

Gulf

കുവൈത്തില്‍ വിദേശികൾക്കെതിരെയുള്ള അഭിപ്രായങ്ങൾ മനുഷ്യാവകാശ ലംഘനമാകരുതെന്ന് ഹ്യൂമൻ റൈറ്റ് സൊസൈറ്റി

കുവൈത്തില്‍ വിദേശികൾക്കെതിരെയുള്ള അഭിപ്രായങ്ങൾ മനുഷ്യാവകാശ ലംഘനമാകരുതെന്ന് ഹ്യൂമൻ റൈറ്റ് സൊസൈറ്റി
Summary
വിദേശികൾക്കുള്ള മെഡിക്കൽ സേവനങ്ങളുമായി ബന്ധപ്പെട്ട ചില പാർലിമെന്റ് അംഗങ്ങൾ നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ സൊസൈറ്റി ​ചെയർമാൻ ഖാലിദ്​ അൽ ഹമീദി അൽ അജ്​മി ആണ് ഇക്കാര്യം പറഞ്ഞത്.

കുവൈത്തില്‍ വിദേശികൾക്കെതിരെ വരുന്ന അഭിപ്രായങ്ങൾ മനുഷ്യാവകാശ ലംഘനമാകരുതെന്നു ഹ്യൂമൻ റൈറ്റ് സൊസൈറ്റി. വിദേശികൾക്കുള്ള മെഡിക്കൽ സേവനങ്ങളുമായി ബന്ധപ്പെട്ട ചില പാർലിമെന്റ് അംഗങ്ങൾ നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ സൊസൈറ്റി ​ചെയർമാൻ ഖാലിദ്​ അൽ ഹമീദി അൽ അജ്​മി ആണ് ഇക്കാര്യം പറഞ്ഞത്.

സ്വദേശികളുടെ താൽപര്യം സംരക്ഷിക്കാൻ ​ഓരോ രാജ്യത്തിനും അവകാശമുണ്ടെങ്കിലും അത്​ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക്​ വിരുദ്ധമാവരുതെന്ന്​ഹ്യൂമൻ റൈറ്റ് സൊസൈറ്റി ചെയർമാൻ അഭിപ്രായപ്പെട്ടു. ചില എം.പിമാർ വിദേശികൾക്കെതിരെ നിരന്തരം അഭിപ്രായപ്രകടനം നടത്തുന്നതും നിർദേശങ്ങൾ സമർപ്പിക്കുന്നതും അവരുടെ രാഷ്ട്രീയ താൽപര്യം മുന്നിൽവെച്ചാണ്​.

തൊഴിൽപരമായ ബന്ധങ്ങൾ രണ്ട്​ കൂട്ടർക്കും ഗുണമുള്ളതാണ്​. തൊഴിലാളിക്കും തൊഴിലുടമക്കും അവകാശങ്ങളും ബാധ്യതകളുമുണ്ട്​. കുവൈത്ത്​ ഭരണഘടനയും നിയമങ്ങളുമാണ്​ ഇക്കാര്യത്തിൽ വഴികാട്ടിയാവേണ്ടത്​. മനുഷ്യാവകാശങ്ങൾ വകവെച്ചുനൽകുന്നതാണ്​ കുവൈത്ത്​ ഭരണഘടന. സ്വദേശിയാണോ വിദേശിയാണോ എന്ന്​ നോക്കിയല്ല മനുഷ്യാവകാശങ്ങൾ വകവെച്ചുനൽകേണ്ടതെന്നും ഖാലിദ്​ അൽ ഹമീദി അൽ അജ്മി പറഞ്ഞു ​.