LiveTV

Live

Gulf

സലാലയില്‍ രണ്ട് മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 സലാലയില്‍ രണ്ട് മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
Summary
സന്ദര്‍ശക വിസയിലെത്തിയ രണ്ട് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
 സലാലയില്‍ രണ്ട് മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

സലാലയില്‍ വിസിറ്റിംഗ് വിസയിലെത്തിയ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ്, നജീബ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദാരീസിലെ താമസസ്ഥലത്ത് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരാളുടെ മൃതദേഹം താമസ മുറിയിലും മറ്റൊരാളെ തൊട്ടടുത്ത കെട്ടിടത്തിന് താഴെയുമാണ് കണ്ടത്. മൂവാറ്റുപുഴ മാർക്കറ്റ് റോഡിനടുത്തുള്ള പറമ്പിക്കുടി മുഹമ്മദും, ഇദ്ദേഹത്തിന്റെ നാട്ടുകാരനും പങ്കാളിയുമായ നജീബുമാണ് മരണപ്പെട്ടത്.