LiveTV

Live

Gulf

ഐ.എസ് ബന്ധത്തെ തുടർന്ന് കുവൈത്തില്‍ അറസ്റ്റിലായ ഫിലീപ്പീന്‍സ് യുവതിക്ക് പത്തുവര്‍ഷം തടവ്

ഐ.എസ് ബന്ധത്തെ തുടർന്ന് കുവൈത്തില്‍ അറസ്റ്റിലായ ഫിലീപ്പീന്‍സ് യുവതിക്ക് പത്തുവര്‍ഷം തടവ്
Summary
കഴിഞ്ഞ ജൂണിൽ ഗാർഹിക വിസയിൽ കുവൈത്തിലെത്തിയ ലിനാഫി ചാവേര്‍ ആക്രമണം നടത്താന്‍ സ്ഫോടകവസ്തുക്കള്‍ കാത്തിരിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രം.

ഐ എസ് ബന്ധത്തെ തുടർന്ന് കുവൈത്തില്‍ അറസ്റ്റിലായ ഫിലീപ്പീന്‍സ് യുവതിക്ക് ക്രിമിനല്‍ കോടതി പത്തുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. തടവുകാലത്തിന് ശേഷം നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു . കുവൈത്തില്‍ വീട്ടുജോലി ചെയ്തിരുന്ന ലിനാഫി അസ്വിലോ എന്ന ഫിലിപ്പീന്‍ യുവതിയെ കഴിഞ്ഞ ആഗസ്റ്റിലാണ് തീവ്രവാദി ആക്രമണത്തിന് തയാറെടുക്കുന്നുവെന്ന് ആരോപിച്ച് രാജ്യ രക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തത്. ലിബിയയില്‍ ഐ. എസ് പോരാളികൾക്കൊപ്പമുള്ള ഭർത്താവിന്റെ നിർദേശപ്രകാരമാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടതെന്നു യുവതി സമ്മതിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ ഗാർഹിക വിസയിൽ കുവൈത്തിലെത്തിയ ലിനാഫി ചാവേര്‍ ആക്രമണം നടത്താന്‍ സ്ഫോടകവസ്തുക്കള്‍ കാത്തിരിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രം.