LiveTV

Live

Gulf

പൊതുമാപ്പ് പോലും പ്രയോജനപ്പെടുത്താനാവാതെ മുത്തപ്പന്റെ ദുരിത ജീവിതം

Summary
18 മാസം മുമ്പ് മത്സ്യത്തൊഴിലാളിയുടെ വിസയില്‍ ഖത്തറിലെത്തിയ തിരുവന്തപുരം പൂന്തുറ സ്വദേശി മുത്തപ്പന്‍ മൂന്ന് മാസം മാത്രമാണ് കടലില്‍ മീന്‍ പിടിക്കാന്‍പോയത്. അപ്പോഴേക്കും ജോലി ചെയ്യുന്ന ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ ഒന്നരവര്‍ഷത്തിലധികമായി ജോലിയില്ലാതെ പ്രയാസപ്പെടുന്ന ഖത്തറിലെ മത്സ്യത്തൊഴിലാളിയായ തിരുവനന്തപുരം സ്വദേശി മുത്തപ്പന്‍ , രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് പോലും പ്രയോജനപ്പെടുത്താനാവാതെ ദുരിതം പേറുകയാണ്. സ്‌പോണ്‍സറുടെ മരണത്തെ തുടര്‍ന്നാണ് ഇയാളുടെ യാത്ര അനിശ്ചിതത്വത്തിലായത്.

18 മാസം മുമ്പ് മത്സ്യത്തൊഴിലാളിയുടെ വിസയില്‍ ഖത്തറിലെത്തിയ തിരുവന്തപുരം പൂന്തുറ സ്വദേശി മുത്തപ്പന്‍ മൂന്ന് മാസം മാത്രമാണ് കടലില്‍ മീന്‍ പിടിക്കാന്‍പോയത്. അപ്പോഴേക്കും ജോലി ചെയ്യുന്ന ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു. ഇതിനിടെ രോഗബാധിതനായ സ്‌പോണ്‍സര്‍ കിടപ്പിലായതോടെ ഇദ്ധേമുള്‍പ്പെടെയുള്ള 17 തൊഴിലാളികള്‍ ദുരിതത്തിലായി. ഈ അവസരത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് സ്‌പോണ്‍സര്‍ മരിച്ചത് . ഇതോടെ സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി മുത്തപ്പന്റെ യാത്ര അനിശ്ചിതത്വത്തിലായി . പലതവണ ഇന്ത്യന്‍ എംബസിയില്‍ പരാതിപ്പെട്ടിട്ടും ഫലമുണ്ടാവാത്തതിലുള്ള നിരാശയിലാണ് ഇദ്ദേഹമിപ്പോള്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്താലാണ് കഴിഞ്ഞ കുറേ മാസമായി ഇദ്ധേഹം പട്ടിണിയകറ്റുന്നത്. പാസ്‌പോര്‍ട്ടും വിസയുമുണ്ടെങ്കിലും ജോലിയില്ലാതെ രാജ്യത്ത് കഴിയുന്ന ഇദ്ദേഹം പൊതുമാപ്പിന് അര്‍ഹനല്ലെന്ന സാങ്കേതികത്വവും ഇദ്ദേഹത്തിന് തിരിച്ചടിയായി. കള്‍ച്ചറല്‍ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ സ്‌പോണ്‍സറുടെ പിന്‍ഗാമിയെ കണ്ടെത്തി വൈകാതെ നാടണയാണെന്ന മോഹത്തിലാണ് മുത്തപ്പനിപ്പോള്‍.