LiveTV

Live

Gulf

ശൈഖ് സായിദ് പുസ്തക പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ശൈഖ് സായിദ് പുസ്തക പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
Summary
മറ്റു ഭാഷകളിലെ അറബ് സംസ്കാരം വിഭാഗത്തില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ്, ജര്‍മന്‍ പുസ്തകങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക

പതിനൊന്നാമത് ശൈഖ് സായിദ് പുസ്തക പുരസ്കാരത്തിന് അഞ്ച് ഭാഷകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. മറ്റു ഭാഷകളിലെ അറബ് സംസ്കാരം വിഭാഗത്തില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ്, ജര്‍മന്‍ പുസ്തകങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. ഒക്ടോബര്‍ ഒന്നാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

ആദ്യമായാണ് അഞ്ച് ഭാഷകളിലെ പുസ്തകങ്ങള്‍ക്ക് ശൈഖ് സായിദ് പുസ്തക പുരസ്കാരം നല്‍കുന്നത്. നേരത്തെ മൂന്ന് ഭാഷകളിലെ പുസ്തകങ്ങള്‍ക്കായിരുന്നു പുരസ്കാരം നല്‍കിയിരുന്നത്. ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ്, ജെര്‍മന്‍ ഭാഷകളില്‍ ഇംഗ്ലീഷ് മാത്രം സ്ഥിരമായി നിലനിര്‍ത്തി മറ്റു രണ്ടു ഭാഷകളില്‍നിന്ന് രണ്ടെണ്ണം ചാക്രികമായി ഉള്‍പ്പടുത്തുകയായിരുന്നു ഇതുവരെ. ഇത് മാറ്റിയാണ് ഇപ്പോള്‍ ഈ അഞ്ച് ഭാഷകളും സ്ഥിരമായി നിലനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

അഞ്ച് ഭാഷകളില്‍ പുരസ്കാരം നല്‍കുന്നത് പുസ്തക പരിശോധനയിലും മറ്റും പുരസ്കാര നിര്‍ണയ കമ്മിറ്റിക്ക് അധികജോലി വരുത്തിവെക്കുമെങ്കിലും ഈ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് അബൂദബി മീഡിയ ബോര്‍ഡംഗം ഡോ. അലി ബിന്‍ തമീം പറഞ്ഞു. പുരസ്കാര വിതരണത്തിന്റെ ഭാഗമായി പുസ്തകോത്സവങ്ങളും സാംസ്കാരിക സെമിനാറുകളും സംഘടിപ്പിക്കുമെന്ന് പുരസ്കാര മാനേജര്‍ സഈദ് ഹംദാന്‍ പറഞ്ഞു.