LiveTV

Live

Gulf

ഖത്തറിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കമായ അമീര്‍കപ്പ് ഫൈനല്‍ ഇന്ന്

ഖത്തറിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കമായ അമീര്‍കപ്പ് ഫൈനല്‍ ഇന്ന്
Summary
രാജ്യത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ പോരാട്ടത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു

ഖത്തറിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കമായ അമീര്‍കപ്പിന്റെ ഫൈനല്‍ പോരാട്ടം ഇന്ന് നടക്കും. നവീകരിച്ച ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ കാണാന്‍ വന്‍ജനവലി എത്തിച്ചേരുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ പോരാട്ടത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഖത്തര്‍ ലോകകപ്പിലെ സെമി ഫൈനല്‍ വേദിയാകുന്ന ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് അമീര്‍ കപ്പ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. സെ​​മിഫൈനലില്‍ അ​​ൽ സദ്ദ് ക്ലബിനെ പരാജയപ്പെടുത്തിയ ദു​​ഹൈ​​ൽ ക്ല​​ബും ഗ​​റാ​​ഫ ക്ല​​ബി​​നെ കീ​​ഴ​​ട​​ക്കി​​യ അ​​ൽ റ​​യ്യാ​​നും ത​​മ്മി​​ലാ​​ണ് ക​​ലാ​​ശ​​പ്പോ​​രാ​​ട്ടം. 40000 കാണികളെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തിലെ ഗാലറികള്‍ നിറയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. റമദാന്‍ പ്രമാണിച്ച് കിക്കോഫ് സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വൈകിട്ട് 7 45 ന് ഗേറ്റ് തുറക്കുമെങ്കിലും രാത്രി 10.15 നായിരിക്കും കിക്കോഫ് നടക്കുക. അ​​തേ​​സ​​മ​​യം, മ​​ത്സ​​രം കാ​​ണു​​ന്ന​​തി​​നാ​​യി നേ​​ര​​ത്തെ എ​​ത്തു​​ന്ന​​വ​​ർ​​ക്ക് ഇ​​ഫ്താ​​റി​​നു​​ള്ള സൗ​​ക​​ര്യം ഒ​​രു​​ക്കി​​യ ന്ന് പ്രവാസി സമൂഹങ്ങള്‍ക്ക് കളികാണാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയതായും സംഘാടകര്‍ അറിയിച്ചു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രതിനിധികളും അറിയിച്ചു. ക​​ന​​ത്ത സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​ങ്ങ​​ളാ​​ണ് ഖ​​ലീ​​ഫ രാ​​ജ്യാ​​ന്ത​​ര സ്​​​റ്റേ​​ഡി​​യ​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തും ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നും സം​​ഘാ​​ട​​ക​​ർ വ്യ​​ക്ത​​മാ​​ക്കി. അ​​മീ​​ർ ക​​പ്പ് ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തിന്റെ ഭാ​​ഗ​​മാ​​യി എ​​ട്ട് ആ​​ഢം​​ബ​​ര കാ​​റു​​ക​​ളും 250ഓ​​ളം വി​​ല​​പി​​ടി​​പ്പു​​ള്ള സ​​മ്മാ​​ന​​ങ്ങ​​ളു​​മാ​​ണ് കാ​​ണി​​ക​​ൾ​​ക്കാ​​യി സം​​ഘാ​​ട​​ക​​ർ ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്. ഫൈ​​ന​​ലി​​നി​​ട​​യി​​ൽ ആ​​ദ്യ പ​​കു​​തി​​യി​​ലെ ഇ​​ട​​വേ​​ള​​യി​​ലാ​​ണ് ന​​റു​​ക്കെ​​ടു​​പ്പ് ന​​ട​​ക്കു​​ക.