LiveTV

Live

Gulf

നൃത്ത്യയുടെ നേതൃത്വത്തില്‍ യുഎഇയില്‍ നൃത്ത്യസന്ധ്യ

നൃത്ത്യയുടെ നേതൃത്വത്തില്‍ യുഎഇയില്‍ നൃത്ത്യസന്ധ്യ
Summary
യു.എ.ഇ കലാവേദിയില്‍ സജീവമായ നര്‍ത്തകനും അധ്യാപകനുമായ പ്രേം മേനോന്റെ നേതൃത്വത്തിലാണ് പിന്നിട്ട ഒന്നര പതിറ്റാണ്ടായി 'നൃത്ത്യ' പരിപാടി അരങ്ങേറുന്നത്.

യു.എ.ഇ നൃത്തവേദിയില്‍ വ്യത്യസ്ഥത കൊണ്ട് അടയാളപ്പെടുത്തിയ 'നൃത്ത്യ'യുടെ പതിനാറാമത് ചടങ്ങിന് ദുബൈയില്‍ പരിസമാപ്തി. ക്‌ളാസിക്കല്‍ നൃത്തത്തിന്റെ മികച്ച അവതരണം കൂടിയാണ് 'നൃത്ത്യ' പരിപാടിയിലൂടെ ആസ്വാദകര്‍ക്ക് ലഭിച്ചത്.

യു.എ.ഇ കലാവേദിയില്‍ സജീവമായ നര്‍ത്തകനും അധ്യാപകനുമായ പ്രേം മേനോന്റെ നേതൃത്വത്തിലാണ് പിന്നിട്ട ഒന്നര പതിറ്റാണ്ടായി 'നൃത്ത്യ' പരിപാടി അരങ്ങേറുന്നത്. ഭാവരാഗതാളലയങ്ങളുടെ സമന്വയം കൊണ്ട് വേറിട്ടു നിന്ന പതിനാറാമത് നൃത്തസന്ധ്യ ആസ്വദിക്കാന്‍ നിരവധി പേരാണെത്തിയത്. കേന്ദ്രത്തിന്റെ ഉദ്ഘാടനവും നൃത്ത്യയുടെ പതിനാറാം വാര്‍ഷികവും നാട്യാചാര്യ മനു മാസ്റ്റര്‍ നിര്‍വഹിച്ചു. നൃത്തവേദികളുടെ തനിമ വീണ്ടെടുക്കാനുള്ള യത്‌നമാണ് വേണ്ടതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പതോളം നര്‍ത്തകരാണ് നൃത്ത്യ ചടങ്ങിനെ സമ്പന്നമാക്കിയത്. തൃശൂര്‍ നെല്ലായി സ്വദേശി പ്രേംമേനോന്‍ യു.എ.ഇ കലാകൂട്ടായ്മകളില്‍ സജീവമാണ്. ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ രൂപം കൊണ്ട നൃത്ത ഫൈന്‍ ആര്‍ട്‌സ് സെന്റര്‍ ആണ് നൃത്തസന്ധ്യ ഒരുക്കിയത്.