LiveTV

Live

Gulf

പാസ്​പോർട്ട്​ നഷ്​ടപ്പെട്ട് അബൂദബിയിൽ കുടുങ്ങിയ മലയാളി എൻജിനീയർ ബ്രിട്ടനിലേക്ക്​ തിരിച്ചു

പാസ്​പോർട്ട്​ നഷ്​ടപ്പെട്ട്  അബൂദബിയിൽ കുടുങ്ങിയ മലയാളി എൻജിനീയർ ബ്രിട്ടനിലേക്ക്​ തിരിച്ചു
Summary
എന്നാൽ, ഇത്തിഹാദ്​ എയർവേസ്​ ജീവക്കാരിയുടെ കൈയിൽനിന്ന്​ പാസ്​പോർട്​ നഷ്​ടപ്പെട്ടതോടെ യാത്ര മുടങ്ങുകയായിരുന്നു

അബൂദബി വിമാനത്താവളത്തിലെ വെരിഫിക്കേഷനിടെ പാസ്​പോർട്ട്​ നഷ്​ടമായി രണ്ട്​ ദിവസത്തിലധികം അബൂദബിയിൽ കുടുങ്ങിയ മലയാളി എൻജിനീയർ ബ്രിട്ടനിലേക്ക്​ തിരിച്ചു. പുതിയ പാസ്​പോർട്ട്​ ലഭിച്ചശേഷം വ്യാഴാഴ്​ച പുലർച്ചെ 2.25നാണ്​ ഇദ്ദേഹം പുറപ്പെട്ടത്​.

ബ്രിട്ടനിലെ മാഞ്ചസ്​റ്ററിലേക്ക്​ പോകാനായി മുംബൈയിൽനിന്ന്​ ജെറ്റ്​ എയർവേസിൽ ഏപ്രിൽ 16ന്​ രാവിലെ ഏഴോടെ അബൂദബിയിലെത്തിയ കൊയിലാണ്ടി സ്വദേശി ബിജേഷ്​ ബാലകൃഷ്​ണനാണ്​ ദുരിതത്തിലായത്​. അബൂദബിയിൽനിന്ന്​ ഇത്തിഹാദ്​ എയർവേസിന്റെ കണക്​ഷൻ വിമാനത്തിൽ മാഞ്ചസ്​റ്ററിലേക്ക്​ പോകാനായിരുന്നു പദ്ധതി. എന്നാൽ, ഇത്തിഹാദ്​ എയർവേസ്​ ജീവക്കാരിയുടെ കൈയിൽനിന്ന്​ പാസ്​പോർട്​ നഷ്​ടപ്പെട്ടതോടെ യാത്ര മുടങ്ങുകയായിരുന്നു.

പാസ്​പോർട്ട്​ നേരത്തെ ഏൽപിച്ചു എന്ന്​ പറഞ്ഞപ്പോൾ തിരിച്ചുതന്നു എന്നായിരുന്നു​ ജീവനക്കാരി പറഞ്ഞത്​. സാമൂഹിക പ്രവർത്തകനും മലബാർ ഡെവലപ്​മെൻറ്​ ഫോറം പ്രസിഡൻറുമായ കെ.എം. ബഷീർ ഇന്ത്യൻ എംബസിയെയും എം.കെ.രാഘവൻ എം.പിയെയും പ്രശ്​നത്തിൽ ഇടപെടുവിച്ച്​ പുതിയ പാസ്​പോർട്ട്​ ലഭ്യമാക്കുകയായിരുന്നു.

തുടർന്ന്​ സി.സി.ടി.വി പരിശോധിച്ചപ്പോൾ പാസ്​പോർട്ട്​ ബിജേഷ്​ പാസ്​പോർട്ട്​ നൽകിയതായി വ്യക്​തമായി. വിമാനം വൈകിപ്പിച്ച്​ പരിശോധന നടത്തിയെങ്കിലും പാസ്​പോർട്ട്​ കിട്ടിയില്ല. അതിനാൽ ബിജേഷിനെ കൂടാതെ വിമാനം മാഞ്ചസ്​റ്ററിലേക്ക്​ പറന്നു. വി ഷിപ്​ ഇന്ത്യ പ്രൈവറ്റ്​ ലിമിറ്റഡിൽ മർച്ചൻറ്​ നേവി എൻജിനീയറായ ബിജേഷ്​ ഉന്നത പഠന കോഴ്​സ്​ ചെയ്യാനും പരീക്ഷ എഴുതാനായിരുന്നു ബിജേഷ്​ പുറപ്പെട്ടത്​. 6000 പൗണ്ട്​ ഫീസടച്ച്​ ചെയ്യുന്ന കോഴ്​സിന്​ സമയത്ത്​ ഹാജരായില്ലെങ്കിൽ പണം നഷ്​ടമാകുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു.