LiveTV

Live

Gulf

സൌദി കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഉത്തരേന്ത്യയില്‍ 70 കുഴല്‍ക്കിണറുകള്‍ നിര്‍മിക്കും

സൌദി കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഉത്തരേന്ത്യയില്‍ 70 കുഴല്‍ക്കിണറുകള്‍ നിര്‍മിക്കും
Summary
മുസ്ലിം ലീഗിന്റെ എഴുപതാം വാര്‍ഷിക ആഘോഷത്തിലായിരുന്നു പ്രഖ്യാപനം

സൌദി കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഉത്തരേന്ത്യയില്‍ 70 കുഴല്‍ക്കിണറുകള്‍ നിര്‍മിച്ചു നല്‍കും. മുസ്ലിം ലീഗിന്റെ എഴുപതാം വാര്‍ഷിക ആഘോഷത്തിലായിരുന്നു പ്രഖ്യാപനം. സമ്മേളനത്തില്‍ ഈ വര്‍ഷത്തെ എഴുപത് ഇന കര്‍മ പരിപാടികളും പ്രഖ്യാപിച്ചു.

റിയാദിലെ ബത്ഹയിലായിരുന്നു കെഎംസിസിയുടെ എഴുപതാം വാര്‍ഷികാഘോഷം. നിരവധി പ്രവര്‍ത്തകര്‍ ആഘോഷത്തിനെത്തി. കേക്ക് മുറിച്ചും മധുരം കൈമാറിയും വാര്‍ഷികാഘോഷം. സമ്മേളനം കെഎംസിസി നാഷണല്‍ കമ്മിറ്റി ജന.സെക്രട്ടറി അക്ബര്‍ വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

ഉത്തരേന്ത്യയില്‍ നിര്‍മിക്കുന്ന എഴുപത് കുഴല്‍ക്കിണറുകളുടെ പ്രഖ്യാപനം നേതാക്കള്‍ നടത്തി. പ്രാദേശിക കമ്മിറ്റികളും വ്യക്തികളും കുഴല്‍ക്കിണറുകള്‍ സമ്മേളനത്തിനിടെ സ്പോണ്‍സര്‍ ചെയ്തു. സംഘടനയുടെ ഒരു വര്‍ഷത്തേക്കുള്ള കര്‍മ പദ്ധതി പ്രഖ്യാപനവുമുണ്ടായി. നാട്ടിലേക്ക് തിരിക്കുന്ന കെകെഎ ഖാദറിന് പരിപാടിയില്‍ യാത്രയയപ്പ് നല്‍കി. സിപി മുസ്തഫ അധ്യക്ഷനായിരുന്നു. അര്‍ഷുല്‍ അഹ്മദ് മുഖ്യ പ്രഭാഷണം നടത്തി. ജലീല്‍ തിരൂര്‍, കെടി അബൂബക്കര്‍, കെ.കെ കോയാമു ഹാജി, അഷ്റഫ് തങ്ങള്‍, നാസര്‍ കായല്‍പട്ടണം, സത്താര്‍ താമരത്ത്, എന്നിവര്‍ സംസാരിച്ചു.