LiveTV

Live

Gulf

സൗദിയില്‍ നിന്ന് പ്രവാസികളുടെ കൊഴിഞ്ഞുപോക്ക്; എക്സിറ്റ് വിസയില്‍ നാടണഞ്ഞത് 5.4 ലക്ഷം പേര്‍

സൗദിയില്‍ നിന്ന് പ്രവാസികളുടെ കൊഴിഞ്ഞുപോക്ക്; എക്സിറ്റ് വിസയില്‍ നാടണഞ്ഞത് 5.4 ലക്ഷം പേര്‍
Summary
വിദേശ ജോലിക്കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടുന്നതാണ് ഈ കണക്ക്

2017ല്‍ സൗദിയില്‍ നിന്ന് അഞ്ചര ലക്ഷം പേര് എക്സിറ്റ് വിസയില്‍ രാജ്യം വിട്ടതായി പാസ്പോര്‍ട്ട് വിഭാഗം. വിദേശ ജോലിക്കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടുന്നതാണ് ഈ കണക്ക്. സ്വദേശിവത്കരണത്തത്തെുടര്‍ന്ന് തൊഴില്‍ മേഖലയിലുണ്ടായ പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും കാരണത്താല്‍ രാജ്യം വിട്ടവരാണ് ഇവരില്‍ ഭൂരിപക്ഷവും.

541000 പേരാണ് കഴിഞ്ഞവര്‍ഷം നാടണഞ്ഞത്. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ കണക്ക് അടുത്ത വര്‍ഷങ്ങളില്‍ ഏഴ് ലക്ഷം വരെയായി ഉയരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പോസ്പോര്‍ട്ട് വിഭാഗം ഏര്‍പ്പെടുത്തിയ ഇലക്ട്രോണിക് സേവനം ഉപയോഗപ്പെടുത്തുന്നവരുടെ കണക്കും കഴിഞ്ഞ വര്‍ഷം വര്‍ധിച്ചിട്ടുണ്ട്. 90 ലക്ഷം പേര്‍ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മുഖീം എന്ന ഇലക്ട്രോണിക് സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വ്യക്തികളുടെ സേവനത്തിനുള്ള അബ്ഷിര്‍ സംവിധാനം ഉപയോഗപ്പെടുത്തിയവര്‍ 14 ദശലക്ഷം കവിയും. വിവിധ സ്വഭാവത്തിലുള്ള റീ-എന്‍ട്രി വിസ കരസ്ഥമാക്കിയവര്‍ 30 ലക്ഷം കവിയും. അതേസമയം, 4,03,000 പേര്‍ പുതിയ ഇഖാമയും ഓണ്‍ലൈന്‍ വഴി കരസ്ഥമാക്കിയിട്ടുണ്ട്. പാസ്പോര്‍ട്ട് വിഭാഗത്തിന്‍റെ സേവനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത്. അതേസമയം, വിദേശി ജോലിക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലവി കാരണം വര്‍ഷത്തില്‍ ശരാശരി 1,65,000 പേര്‍ രാജ്യവിടുമെന്ന് സൗദി ഫ്രാന്‍സ് ബാങ്ക് നടത്തിയ പഠനത്തില്‍ വ്യക്തമായതായും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.