LiveTV

Live

Gulf

യു.എ.ഇയില്‍ രണ്ടിനം മല്‍സ്യങ്ങളെ പിടിക്കുന്നതിന് രണ്ടുമാസം വിലക്ക്

യു.എ.ഇയില്‍ രണ്ടിനം മല്‍സ്യങ്ങളെ പിടിക്കുന്നതിന് രണ്ടുമാസം വിലക്ക്
Summary
പ്രജനനകാലം കണക്കിലെടുത്താണ് യു.എ.ഇയില്‍ ഷേരി, സാഫി എന്നീയിനം മല്‍സ്യങ്ങളെ പിടിക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തിയത്.

അനധികൃത മത്സ്യബന്ധന വലകൾ ഉപയോഗിക്കുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ യു.എ.ഇ തീരത്ത് നിരീക്ഷണം ശക്തമാക്കുന്നു. ഷേരി, സാഫി എന്നീ ഇനം മീനുകളെ പിടിക്കുന്നതിന് രണ്ടുമാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രജനനകാലം കണക്കിലെടുത്താണ് യു.എ.ഇയില്‍ ഷേരി, സാഫി എന്നീയിനം മല്‍സ്യങ്ങളെ പിടിക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയാണ് വിലക്ക്. ഇവയെ പിടിക്കുന്നതിന് മാത്രമല്ല വില്‍പന നടത്തുന്നതിനും നിരോധമുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് ഈയിനം മല്‍സ്യങ്ങളെ ഇറക്കുമതി ചെയ്ത് വില്‍പന നടത്തിയാലും പിടിവീഴും. ഇതു സംബന്ധിച്ച് മീൻപിടുത്തക്കാർക്കും വ്യാപാരികൾക്കും മന്ത്രാലയം ബോധവത് കരണം സംഘടിപ്പിക്കുന്നുണ്ട് . കഴിഞ്ഞദിവസം സമുദ്രത്തില്‍ അഞ്ച് കടല്‍പശുക്കള്‍ ചത്തടിഞ്ഞ സാഹചര്യത്തിലാണ് അനധികൃത വല ഉപയോഗത്തിനെതിരെ നിരീക്ഷണം കര്‍ശനമാക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.

'ഹിയാലി' എന്നറിയപ്പെടുന്ന വലയിൽ കുടുങ്ങിയാണ് കടൽപ്പശുക്കൾ ചത്തതെന്നാണ് നിഗമനം. നെയ് മീൻ പിടിക്കാൻ അനധികൃതമായി ഉപയോഗിക്കുന്ന ഈ വലക്ക് 500 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ നീളമുണ്ടാകും. വെള്ളത്തിൽ പത്ത് മീറ്ററോളം ആഴത്തിലാണ് ഈ വല വിരിക്കുന്നത്.