LiveTV

Live

Gulf

ദമ്മാമിലെ 'ലയാലി ശർഖിയ' ശ്രദ്ധേയമാകുന്നു

ദമ്മാമിലെ 'ലയാലി ശർഖിയ' ശ്രദ്ധേയമാകുന്നു
Summary
സൗദി കിഴക്കൻ പ്രവിശ്യയിൽ ഇത് ആദ്യമായാണ് എട്ടോളം അറബ് രാഷ്‌ട്രങ്ങളുടെ സഹകരണത്തോടെ കലാ സാംസ്കാരിക മഹോത്സവം അരങ്ങേറുന്നത്.

സൗദിഅറേബ്യയിലെ ദമ്മാമില്‍ നടന്നുവരുന്ന അറബ് നാടുകളുടെ സാംസ്‌കാരികോത്സവം 'ലയാലി ശർഖിയ' ജനശ്രദ്ധയാകര്‍ഷിക്കുന്നു. മേളക്ക് തിരശീലയുയര്‍ന്ന്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ഉത്സവ നഗരി സന്ദര്‍ശിച്ചത് ഒന്നര ലക്ഷത്തിലധികം സന്ദര്‍ശകരാണ്. എട്ടോളം അറബ് രാഷ്‌ട്രങ്ങളുടെ സഹകരണത്തോടെയാണ് കലാ മേള. സൗദി കിഴക്കൻ പ്രവിശ്യയിൽ ഇത് ആദ്യമായാണ് എട്ടോളം അറബ് രാഷ്‌ട്രങ്ങളുടെ സഹകരണത്തോടെ കലാ സാംസ്കാരിക മഹോത്സവം അരങ്ങേറുന്നത്.

സൗദിക്ക് പുറമേ ഈജിപ്‌ത്, മൊറോക്കോ, സിറിയ, ലബനാൻ, യമൻ, സുഡാൻ, ജോർദാൻ തുടങ്ങിയ അറബ്​ആഫ്രിക്കൻ രാഷ്‌ട്രങ്ങളിൽ നിന്നുള്ള കാലാകാരൻമാരാണ്​ മുഖ്യമായും പരിപാടികള്‍ അവതരിപ്പിക്കുന്നത്​. എട്ട് അറബ് രാഷ്‌ട്രങ്ങളിൽ നിന്നുള്ള 18 ഓളം പ്രാദേശിക നാടോടി കലാ സംഘങ്ങൾ പങ്കെടുക്കുന്ന 120 ഓളം വൈവിധ്യമാർന്ന സാംസ്‌കാരിക കലാപ്രകടനങ്ങളാണ് മേളയിലെ മുഖ്യ ആകര്‍ഷണം.അതാത് രാജ്യങ്ങളുടെ തനിമയാര്‍ന്ന സാംസ്കാരവും പൈതൃകവും ഭക്ഷണ രീതികളും പങ്ക് വെക്കുന്ന രീതിയിലാണ് പരിപാടികളുടെ ക്രമീകരണം.

ഓരോ ജനതയും തങ്ങളുടേതെന്ന നിലയിൽ നെഞ്ചോട്​ ചേർക്കുന്ന ഗൃഹാതുര സ്മരണകളുർത്തുന്ന പരമ്പരാഗത ജീവിത രീതിയും കലാരൂപങ്ങളും അടയാളപ്പെടുത്തുന്ന പ്രദര്‍ശന സ്റ്റാളുകളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. 'ലയാലി ശർഖിയ' അഥവ 'കിഴക്കൻ പ്രവിശ്യയുടെ രാവുകൾ' എന്ന തലക്കെട്ടിൽ ദമ്മാം കോർണിഷിലെ കിങ്‌ അബ്‌ദുല്ല പാർക്കിൽ നടന്നുവരുന്ന സംസ്ക്കാരികോത്സവം രണ്ടു ദിവസങ്ങള്‍ കൂടി തുടരും.