LiveTV

Live

Gulf

ഗ്ലോബൽ വില്ലേജ്​ സജീവം, സന്ദർശകർ വർധിച്ചു

ഗ്ലോബൽ വില്ലേജ്​ സജീവം, സന്ദർശകർ വർധിച്ചു
Summary
അനുകൂല കാലാവസ്ഥയും മെച്ചപ്പെട്ട സൌകര്യങ്ങളുമാണ് എല്ലാവരെയും ഇവിടുത്തേക്ക് ആകര്‍ഷിക്കുന്നത്.

വിനോദ പരിപാടികളും ഷോപ്പിങ്ങും സമന്വയിക്കുന്ന ഗ്ലോബൽ വില്ലേജിലേക്ക്​ ഓരോ ദിവസവും എത്തുന്നത് നിരവധിപേരാണ്. അനുകൂല കാലാവസ്ഥയും മെച്ചപ്പെട്ട സൌകര്യങ്ങളുമാണ് എല്ലാവരെയും ഇവിടുത്തേക്ക് ആകര്‍ഷിക്കുന്നത്. രണ്ട് മാസത്തിനിടെ 24 ലക്ഷം പേരാണ് ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിച്ചത്. വിനോദ പരിപാടികളും ഷോപ്പിങ്ങും സമന്വയിക്കുന്ന ഗ്ലോബൽ വില്ലേജിലേക്ക്​ സന്ദർശകപ്രവാഹം. അനുകൂല കാലാവസ്​ഥയും മെച്ചപ്പെട്ട സൗകര്യങ്ങളും നഗരവാസികളുടെയും വിനോദ സഞ്ചാരികളുടെയും ഏറ്റവും മികച്ച കേന്ദ്രമാക്കി ഗ്ലോബൽ വില്ലേജിനെ മാറ്റുകയാണ്​.

നവംബർ ഒന്നിനാണ്​ ആഗോള ഗ്രാമത്തിന്റെ പുതിയ സീസൺ ആരംഭിച്ചത്​. രണ്ട് മാസത്തിനുള്ളിൽ 24 ലക്ഷത്തിലേറെ പേരാണ്​ ഇവിടെ എത്തിച്ചേർന്നത്​. സന്ദർശകരുടെ വരവ്​ മാറ്റമില്ലാതെ തുടരു​കയാണ്​. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാ സാംസ്കാരിക പ്രവർത്തകരും വ്യാപാരികളും പങ്കെടുക്കുന്ന മേള ഏപ്രിൽ ആദ്യവാരം വരെ നീണ്ടുനിൽക്കും. ലോക കലകള്‍ ആസ്വദിക്കാനും ഭക്ഷണം നുകരാനും ഉത്പന്നങ്ങൾ സ്വന്തമാക്കാനും മികച്ച അവസരമായാണ്​ എല്ലാവരും ഗ്ലോബൽ വില്ലേജിനെ നോക്കി കാണുന്നത്​. മലയാളികളടക്കം നൂറുകണക്കിനാളുകളാണ്​ നിത്യം ആഗോളഗ്രാമത്തിലെത്തുന്നത്​.

കൾചറൽ സ്ക്വയർ, ഗ്ലോബൽ വില്ലേജ് ബൊൾവാർഡ് എന്നിങ്ങനെയുള്ള പുതിയ ആകർഷണങ്ങൾക്കും നല്ല സ്വീകാര്യതയാണ്​ ലഭിക്കുന്നത്​. സന്ദർശകരുടെ എണ്ണം വർധിച്ചതിൽ സംഘാടകരും ആഹ്ലാദത്തിലാണ്​. ഇന്ത്യ ഉൾപ്പെടെ പ്രധാന രാജ്യങ്ങളുടെ പവലിയനുകളും ഏറെ സജീവമാണ്​.