LiveTV

Live

Gulf

ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ക്ഷേമ കമ്മിറ്റികൾ

ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ക്ഷേമ കമ്മിറ്റികൾ
Summary
ഉപദേശക ചുമതലയുള്ള കമ്മിറ്റി അംഗങ്ങൾക്ക്​ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിന്​ കീഴിൽ വരുന്ന കേസുകളിൽ സഹായം നൽകാൻ കഴിയും

ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്​ ഒമ്പത്​ ക്ഷേമ കമ്മിറ്റികൾ രൂപവത്​കരിക്കും. ദുബൈ കോൺസുൽ ജനറൽ വിപുൽ ആണ്​ ഇക്കാര്യം അറിയിച്ചത്​. ജയിൽ, നിയമം, സംസ്​കാരം, വിദ്യാർഥികൾ, ചികിത്സ, അനധികൃത താമസം, മരണസംഭവങ്ങൾ, കുടുംബതർക്കങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ​ചെയ്യുന്നതിനാണ്​ കമ്മിറ്റി രൂപവത്​കരിക്കുന്നത്​.

ഉപദേശക ചുമതലയുള്ള കമ്മിറ്റി അംഗങ്ങൾക്ക്​ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിന്​ കീഴിൽ വരുന്ന കേസുകളിൽ സഹായം നൽകാൻ കഴിയും. ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിനെ കുറിച്ച്​ ബോധവത്​കരണം നടത്താനും ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്​ മുഖേന സർക്കാറിന്​ സഹായമെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആവശ്യക്കാരെ സഹായിക്കാനും അംഗങ്ങൾക്ക്​ സാധിക്കും. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്​ സമൂഹത്തിൽ സജീവമായി ഇടപെടുന്നവർക്ക്​ കമ്മിറ്റിയിൽ പ്രാമുഖ്യം നൽകും. ആറ്​ മാസത്തിലൊരിക്കൽ നടത്തുന്ന യോഗങ്ങളിൽ കമ്മിറ്റി കൈകാര്യം ചെയ്​ത വിഷയങ്ങൾ അവതരിപ്പിക്കും. ഇന്ത്യൻ വിദ്യാർഥി സമൂഹത്തി​ന്റെ കാര്യത്തിൽ ശക്​തമായ ഇടപെടൽ നടത്താനും കോൺസുലേറ്റ്​ തീരുമാനിച്ചിട്ടുണ്ട്​.