LiveTV

Live

Gulf

സൌദിയില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് ഏഴര ലക്ഷം പേര്‍

സൌദിയില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് ഏഴര ലക്ഷം പേര്‍
Summary
മാര്‍ച്ച് 28നാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇത് രണ്ട് ഘട്ടമായി നീട്ടി നല്‍കി. ഈ മാസം 14ന് പൊതുമാപ്പ് അവസാനിച്ചു.

സൌദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് ഏഴര ലക്ഷം പേരെന്ന് ആഭ്യന്തര മന്ത്രാലയം. റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങളറിയിച്ചത്. 75000 ഇന്ത്യക്കാരും പൊതുമാപ്പ് കാലം ഉപയോഗപ്പെടുത്തി.

മാര്‍ച്ച് 28നാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇത് രണ്ട് ഘട്ടമായി നീട്ടി നല്‍കി. ഈ മാസം 14ന് പൊതുമാപ്പ് അവസാനിച്ചു. ആകെ 7,58,570 പേര്‍ ആനുകൂല്യം ലഭിച്ച് നാട്ടിലേക്ക് മടങ്ങി. വിവിധ എംബസികളുടെ അഭ്യര്‍ഥന മാനിച്ചായിരുന്നു ഇത്. ഈജിപ്തുകാര്‍ക്ക് ആറുമാസം കൂടി പൊതുമാപ്പ് ഉപയോഗപ്പെടുത്താം. 140 രാജ്യക്കാരും പൊതുമാപ്പ് ഉപയോഗപ്പെടുത്തി. ഇതില്‍ 20 ശതമാനം പേര്‍‌ പാകിസ്താനികളായിരുന്നു. 10 ശതമാനം വീതം ഇന്ത്യക്കാരും എത്യോപക്കാരും. 12 ശതമാനം ഈജിപ്തുകാരുമുണ്ട്. 37 ശതമാനം പേര്‍ സ്വന്തം ചെലവില്‍ നേരിട്ട് മടങ്ങി. 60 ശതമാനം പേര്‍ ജവാസാത്തിനു കീഴില്‍ എക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്.

പൊതുമാപ്പ് പ്രയോജനപ്പെടുത്തി എക്സിറ്റ് നേടിയവരില്‍ മൂന്നു ശതമാനം ഇനിയും മടങ്ങിയിട്ടില്ല. കാലാവധി അവസാനിക്കും മുമ്പായി ഇവര് രാജ്യം വിടുമെന്നാണ് പ്രതീക്ഷയെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.